ഗൃ​ഹ​നാ​ഥ​നെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ചു
Friday, January 21, 2022 10:30 PM IST
മൂ​ല​മ​റ്റം: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗൃ​ഹ​നാ​ഥ​ന് പ​രി​ക്കേ​റ്റു. മൂ​ല​മ​റ്റം ഈ​സ്റ്റ് പു​റം​ചി​റ​യി​ൽ ജോ​സി (72) നാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ ജോ​സി​നെ മൂ​ല​മ​റ്റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ പു​ര​യി​ട​ത്തി​ൽ​നി​ന്ന് റോ​ഡി​ലേ​ക്ക് ക​യ​റു​ന്പോ​ൾ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മൂ​ല​മ​റ്റം ഈ​സ്റ്റ് ലൂ​ർ​ദ് മൗ​ണ്ട് പ​ള്ളി​ക്കു സ​മീ​പ​മാ​ണ് സം​ഭ​വം. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​ണ്. ആ​ല​നോ​ലി​ക്ക​ൽ വി​ക്ട​റു​ടെ പു​ര​യി​ട​ത്തി​ൽ കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​മാ​യി എ​ത്തി നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​റു​ണ്ട്. പ​ല​പ്പോ​ഴും രാ​വി​ലെ റ​ബ​ർ ടാ​പ്പിം​ഗ് ന​ട​ത്തു​ന്പോ​ൾ കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്താ​റു​ണ്ട്. അ​പ്പോ​ൾ റ​ബ​ർ​മ​ര​ത്തി​ൽ ക​യ​റി ര​ക്ഷ​പെ​ടു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന്് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

ഇ​വി​ടെ പ​ന്നി​യെ വെ​ടി​വ​യ്ക്കാ​ൻ ര​ണ്ടു​പേ​ർ​ക്ക് ലൈ​സ​ൻ​സു​ണ്ട​ങ്കി​ലും അ​വ​ർ എ​ത്തു​ന്പോ​ൾ പ​ന്നി​ക​ളെ കാ​ണാ​റി​ല്ല. മൂ​ല​മ​റ്റം, അ​റ​ക്കു​ളം, തു​ന്പ​ച്ചി, വെ​ള്ളി​യാ​മ​റ്റം മേ​ഖ​ല​ക​ളി​ലാ​ണ് കാ​ട്ടു​പ​ന്നി​ശ​ല്യം അ​തി​രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്.