പി​ഡ​ബ്ല്യു​ഡി ജോ​ലി​ക​ളു​ടെ ത​ട​സ​ങ്ങ​ൾ നീ​ക്കും: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
Friday, January 21, 2022 10:30 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ പൊ​തു​മ​രാ​മ​ത്ത് പ്ര​വ​ർ​ത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ തീ​രു​മാ​നം. ജി​ല്ലാ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ജി​ല്ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ​നം​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ പ്ര​ത്യേ​ക​മാ​യി പ​രി​ശോ​ധി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​റെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി. ആ​വ​ശ്യ​മെ​ങ്കി​ൽ മ​ന്ത്രി​ത​ല ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു.

ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച പ​ദ്ധ​തി​ക​ളു​ടെ ടെ​ണ്ട​റിം​ഗ് ന​ട​പ​ടി​ക​ൾ ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ ന​ട​ത്താ​ൻ മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. കെ​ആ​ർ​എ​ഫ്ബി ഏ​റ്റെ​ടു​ത്ത പ്ര​വ​ർ​ത്തി​ക​ളി​ൽ പു​രോ​ഗ​തി ഉ​റ​പ്പാ​ക്ക​ണം. കെ​ട്ടി​ട നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​ക്കാ​ൻ വ​ർ​ക്ക് പ്ലാ​ൻ ത​യാ​റാ​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​വേ പൂ​ർ​ത്തി​യാ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. എ​ൻ​സി​സി എ​യ​ർ​സ്ടി​പ്പ് അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം ഏ​കോ​പി​പ്പി​ക്കാ​ൻ ക​ള​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. ജി​ല്ല​യി​ലെ എം​എ​ൽ​എ​മാ​ർ ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ, എം​എ​ൽ​എ​മാ​രാ​യ എം.​എം. മ​ണി, പി.​ജെ. ജോ​സ​ഫ്, വാ​ഴൂ​ർ സോ​മ​ൻ, എ. ​രാ​ജ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സെ​ക്ര​ട്ട​റി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ജി​ല്ലാ ക​ള​ക്ട​ർ, ചീ​ഫ് എ​ൻ​ജി​നി​യ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.