കാ​ർ അ​പ​ക​ടം: പി​താ​വി​നു പി​ന്നാ​ലെ മ​ക​ളും മ​രി​ച്ചു
Friday, January 21, 2022 10:22 PM IST
ക​ട്ട​പ്പ​ന: ഇ​ര​ട്ട​യാ​റി​ന് സ​മീ​പം ന​ത്തു​ക​ല്ലി​ൽ ഉ​ണ്ടാ​യ കാ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഉ​ദ​യ​ഗി​രി അ​യ്യ​നോ​ലി​ൽ ജോ​യ്സി​ന്‍റെ മ​ക​ൾ അ​യോ​ണ​യും (1 1) ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് മ​രി​ച്ച​ത്. ജ​നു​വ​രി 13 നാ​ണ് ജോ​യ്സും മ​ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന ആ​ൾ​ട്ടോ കാ​ർ ന​ത്തു​ക​ല്ലി​ന് സ​മീ​പ​ത്ത് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് കൊ​ണ്ടും പോ​യെ​ങ്കി​ലും യാ​ത്രാ​മ​ധ്യേ ജോ​യ്സ് മ​രി​ച്ചു. വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്ന അ​യോ​ണ​യു​ടെ നി​ല കൂ​ടു​ത​ൽ വ​ഷ​ളാ​യ​തോ​ടെ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് പാ​ലാ​യി​ൽ നി​ന്നും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി യ​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന് 5.30 ന് ​ഉ​ദ​യ​ഗി​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ സം​സ്ക​രി​ക്കും. അമ്മ: ഫെ​ൻ​സി​. സഹോദര ങ്ങൾ: അ​നോ​ഗ്, ആ​ഷ്.