മുതലക്കോടം: അക്വീനാസ് കോളജിലെ 1986-89 ഇക്കണോമിക്സ് ബാച്ച് വിദ്യാർഥികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു. 33 വർഷത്തിനുശേഷം അധ്യാപകരും വിദ്യാർഥികളും ഒരുമിച്ചുചേർന്ന് ഗതകാല ഓർമകൾ പങ്കുവച്ചപ്പോൾ അത് അവിസ്മരണീയമായി.
മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, ഭാഷകളിലെ വാക്കുകൾ പിന്നോട്ടുപറഞ്ഞ് ലോക റിക്കാർഡ് കരസ്ഥമാക്കിയ മുൻ അധ്യാപിക ആർ. ലതയെ യോഗത്തിൽ ആദരിച്ചു. അക്വീനാസിൽ അധ്യാപകനായാണ് തന്റെ കരിയർ ആരംഭിച്ചതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ സെക്രട്ടറി ടി.സി. മാത്യു പറഞ്ഞു.
ചടങ്ങിൽ പങ്കെടുത്ത അധ്യാപകരായ സി.ഒ. ജോണ്‍, വി.പി. ജോർജ്, വി.എ. മാത്യു, പി.ജി. മോഹനൻ, ടി.സി. മാത്യു, തങ്കമ്മ ജോയി എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ ടി.എ. ജോണ്‍ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബെന്നി സിറിയക്, ഒ.ജെ. മാത്യു, ചാൾസ്, ജെയ്സണ്‍, ജോണ്സണ്, വർഗീസ്, ജോസ്, ലൈസ, ഉഷാകുമാരി, രാജശ്രീ തുടങ്ങിയവർ പ്രസംഗിച്ചു. ജിജി വർഗീസ് സ്വാഗതവും അഡ്വ. ഇസ്മയിൽ നന്ദിയും പറഞ്ഞു.