ധീ​ര​ജ് വ​ധം: മൂ​ന്നു പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി
Thursday, January 20, 2022 11:10 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി ധീ​ര​ജ് രാ​ജേ​ന്ദ്ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ തെ​ളി​വെ​ടു​പ്പി​നാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​ന​ൽ​കി​യ മൂ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ പ്ര​തി​ക​ളാ​യ ടോ​ണി ഏ​ബ്ര​ഹാം, നി​ധി​ൻ ലൂ​ക്കോ​സ്, ജി​തി​ൻ തോ​മ​സ് എ​ന്നി​വ​രെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഇ​ടു​ക്കി ഡി​വൈ​എ​സ്പി ഇ​ന്ന​ലെ തൊ​ടു​പു​ഴ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

ര​ണ്ടു​ദി​വ​സ​ത്തേ​ക്കാ​ണ് പ്ര​തി​ക​ളെ തെ​ളി​വെ​ടു​പ്പി​നാ​യി ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​ന​ൽ​കി​യി​രു​ന്ന​ത്. ക​സ്റ്റ​ഡി കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് ഇ​വ​രെ തി​രി​കെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. പ്ര​തി​ക​ളെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ പാ​ർ​പ്പി​ക്കു​ന്ന​തി​നാ​യി പീ​രു​മേ​ട് സ​ബ് ജ​യി​ലി​ലേ​ക്ക​യ​ച്ചു. ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ നി​ഖി​ൽ​പൈ​ലി, ജെ​റി​ൻ ജോ​ജോ എ​ന്നി​വ​രെ നാ​ളെ​വ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രി​ക്കു​ന്ന​ത്.

കേ​സി​ൽ ഏ​ഴാം​പ്ര​തി​യാ​യ ജ​സ്റ്റി​ൻ ജോ​യി, എ​ട്ടാം​പ്ര​തി അ​ല​ൻ ബേ​ബി എ​ന്നി​വ​ർ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി. ഇ​രു​വ​രും പീ​രു​മേ​ട് സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​ണ്. ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​നാ​യി ഈ ​മാ​സം 28-ലേ​ക്കു മാ​റ്റി.