റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം: കോ​വി​ഡ് നി​യ​ന്ത്ര​ണം പാ​ലി​ച്ച്
Thursday, January 20, 2022 11:10 PM IST
ഇ​ടു​ക്കി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചാ​യി​രി​ക്കും ഇ​ത്ത​വ​ണ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. രാ​വി​ലെ ഒ​ൻ​പ​തി​ന് പൈ​നാ​വ് പൂ​ർ​ണി​മ ക്ല​ബ് ഹാ​ളി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പ​താ​ക ഉ​യ​ർ​ത്തും. എ​ക്സൈ​സ്, ലോ​ക്ക​ൽ പോ​ലീ​സ്, വ​നി​ത പോ​ലീ​സ്, ഫോ​റ​സ്റ്റ് എ​ന്നി​വ​രു​ടെ പ്ലാ​റ്റൂ​ണു​ക​ൾ പ​രേ​ഡി​ൽ അ​ണി​നി​ര​ക്കും.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ല. ക്ഷ​ണി​ക്ക​പ്പെ​ട്ട​വ​രു​ടെ പ​ര​മാ​വ​ധി എ​ണ്ണം 50 ആ​യി​രി​ക്കും. പ​രേ​ഡി​ന് നാ​ലു സം​ഘ​ങ്ങ​ളെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തു​ക. സ്റ്റു​ഡ​ന്‍റ് പോ​ലീ​സ്, സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ്, എ​ൻ​സി​സി എ​ന്നി​വ​യു​ടെ സം​ഘ​ങ്ങ​ൾ ഇ​ത്ത​വ​ണ ഉ​ണ്ടാ​കി​ല്ല. സ്കൂ​ൾ കു​ട്ടി​ക​ളെ വേ​ദി​യി​ൽ ദേ​ശ​ഭ​ക്തി​ഗാ​നം ആ​ല​പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. ഓ​ണ്‍​ലൈ​ൻ ആ​ലാ​പ​ന​ത്തി​ന് അ​നു​വ​ദി​ക്കും. എ​ല്ലാ സം​ഘ​ങ്ങ​ളെ​യും ക്ഷ​ണി​ക്ക​പ്പെ​ട്ട​വ​രെ​യും തെ​ർ​മ​ൽ സ്കാ​നിം​ഗി​ന് വി​ധേ​യ​മാ​ക്കും.