തീ​രു​മാ​നം പു​ന:​പ​രി​ശോ​ധി​ക്ക​ണം: എം.​ഐ. ര​വീ​ന്ദ്ര​ൻ
Thursday, January 20, 2022 11:10 PM IST
തൊ​ടു​പു​ഴ: താ​ൻ അ​നു​വ​ദി​ച്ച പ​ട്ട​യ​ങ്ങ​ൾ റ​ദ്ദാ​ക്കാ​നു​ള്ള നീ​ക്കം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മു​ൻ ദേ​വി​കു​ളം അ​ഡീ​ഷ​ണ​ൽ ത​ഹ​സി​ൽ​ദാ​ർ എം.​ഐ. ര​വീ​ന്ദ്ര​ൻ. മു​ഖ്യ​മ​ന്ത്രി സ്ഥ​ല​ത്തി​ല്ലാ​ത്ത സ​മ​യ​ത്ത് ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​തി​നു​പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്. സ​ർ​ക്കാ​ർ തീ​രു​മാ​നം നി​യ​മ​ക്കു​രു​ക്കി​നി​ട​യാ​ക്കും. പ​ട്ട​യം റ​ദ്ദാ​ക്കി​യാ​ൽ പാ​ർ​ട്ടി ഓ​ഫീ​സു​ക​ൾ ഒ​ഴി​പ്പി​ക്കേ​ണ്ടി​വ​രും. മൂ​ന്നാ​റി​ലും ദേ​വി​കു​ള​ത്തു​മാ​യി വ​ൻ അ​ഴി​മ​തി​ക്ക് ഇ​തു വ​ഴി​യൊ​രു​ക്കും. പ​ല​രും കൃ​ഷി, വീ​ട് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വാ​ങ്ങി​യ പ​ട്ട​യം വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​ണു​പ​യോ​ഗി​ച്ച​ത്.

എം.​എം. മ​ണി​യു​ടെ പേ​രി​ൽ ന​ൽ​കി​യ പ​ട്ട​യ​ത്തി​ൽ സി​പി​എം ഓ​ഫീ​സും റി​സോ​ർ​ട്ടും ഉ​ൾ​പ്പെ​ടെ നി​ർ​മി​ച്ചി​ട്ടു​ണ്ട്. പ​ട്ട​യ​ങ്ങ​ൾ പെ​ട്ടെ​ന്നു റ​ദ്ദു​ചെ​യ്ത് പു​തി​യ​ത് അ​നു​വ​ദി​ച്ചാ​ൽ ഇ​വ​യെ​ല്ലാം ക്ര​മ​വ​ത്ക​രി​ച്ച് ന​ൽ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു.