പകരം സാ​ധു​വാ​യ പ​ട്ട​യം ന​ൽ​ക​ണം: യു​ഡി​എ​ഫ്
Thursday, January 20, 2022 11:10 PM IST
തൊ​ടു​പു​ഴ: വി​വാ​ദ​മാ​യ ര​വീ​ന്ദ്ര​ൻ പ​ട്ട​യ​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​തി​ന്‍റെ മ​റ​വി​ൽ ആ​രെ​യും ബ​ല​മാ​യി ഒ​ഴി​പ്പി​ക്ക​രു​തെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്. അ​ശോ​ക​നും ക​ണ്‍​വീ​ന​ർ പ്ര​ഫ. എം.​ജെ. ജേ​ക്ക​ബും ആ​വ​ശ്യ​പ്പെ​ട്ടു. ര​വീ​ന്ദ്ര​ൻ പ​ട്ട​യ​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​തി​ന്‍റെ മ​റ​വി​ൽ ക​ർ​ഷ​ക​രെ ദ്രോ​ഹി​ച്ചാ​ൽ അ​വ​ർ​ക്ക് യു​ഡി​എ​ഫ് സം​ര​ക്ഷ​ണം ന​ൽ​കും. റ​ദ്ദാ​ക്ക​പ്പെ​ട്ട പ​ട്ട​യ​ങ്ങ​ൾ ന​ൽ​കി​യ​ത് എം.​ഐ. ര​വീ​ന്ദ്ര​ൻ ദേ​വി​കു​ളം ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​റാ​യി​രു​ന്ന കാ​ല​ത്താ​ണ്. 1964-ലെ ​ഭൂ​മി​പ​തി​വ് ച​ട്ട​ങ്ങ​ൾ പ്ര​കാ​ര​വും കെ​ഡി​എ​ച്ച് ആ​ക്ട് പ്ര​കാ​ര​വും എം.​ഐ. ര​വീ​ന്ദ്ര​ൻ പ​ട്ട​യം ന​ൽ​കാ​ൻ അ​ധി​കാ​ര​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നി​ല്ല എ​ന്ന​താ​ണ് വി​വാ​ദ പ​ട്ട​യ​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള മു​ഖ്യ​മാ​യ ആ​ക്ഷേ​പം.
സ​ർ​ക്കാ​ർ ഭൂ​മി രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് പ​തി​ച്ചു​ന​ൽ​കു​ന്ന​തി​ൽ യാ​തൊ​രു പു​തു​മ​യു​മി​ല്ല. എ.​കെ. ആ​ന്‍റ​ണി മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്ന​പ്പോ​ഴാ​ണ് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ എ​കെ​ജി സ്മാ​ര​ക മ​ന്ദി​രം നി​ർ​മി​ക്കാ​നാ​യി സി​പി​എ​മ്മി​ന് സ​ർ​ക്കാ​ർ ഭൂ​മി പ​തി​ച്ചു​ന​ൽ​കി​യ​ത്. കെ​ഡി​എ​ച്ച് വി​ല്ലേ​ജി​ൽ സ്ഥി​തി ചെ​യ്യു​ന്ന സ​ർ​ക്കാ​ർ ഭൂ​മി​യാ​ണ് സി​പി​എ​മ്മി​നും സി​പി​ഐ​ക്കും പ​തി​ച്ചു​ന​ൽ​കി​യ​ത്. കൃ​ഷി​ക്കോ ക​ർ​ഷ​രു​ടെ ക്ഷേ​മ​ത്തി​നോ അ​ല്ലാ​ത്ത​തി​നാ​ൽ ഈ ​പ​ട്ട​യ​ങ്ങ​ൾ കെ​ഡി​എ​ച്ച് ആ​ക്ടി​ന് വി​രു​ദ്ധ​മാ​യാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്.

ക​ള​വാ​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സ​ർ​ക്കാ​ർ ഭൂ​മി​ക്ക് പ​ട്ട​യം വാ​ങ്ങി​യ​തി​ന് ജ​ന​ങ്ങ​ളോ​ട് മാ​പ്പു പ​റ​യാ​നു​ള്ള ധാ​ർ​മി​ക​ത കാ​ണി​ക്കു​ന്ന​തി​നു പ​ക​രം സി​പി​എം ക​ർ​ഷ​ക​രു​ടെ പേ​രി​ൽ മു​ത​ല​ക്ക​ണ്ണീ​രൊ​ഴു​ക്കു​ന്ന​ത് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു