ബ​ഹു​ജ​ന പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം​ന​ൽ​കും: സി​പി​എം
Thursday, January 20, 2022 11:10 PM IST
ചെ​റു​തോ​ണി: ര​വീ​ന്ദ്ര​ൻ പ​ട്ട​യം റ​ദ്ദു​ചെ​യ്യു​ക​യ​ല്ല സാ​ധു​ത ന​ൽ​കി ക്ര​മ​വ​ത്ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും പ​ട്ട​യ​പ്ര​ശ്ന​ത്തി​ൽ പാ​ർ​ട്ടി ജ​ന​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണെ​ന്നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ലാ​ൻ​ഡ് അ​സൈ​ൻ​മെ​ന്‍റ് ക​മ്മി​റ്റി ചേ​ർ​ന്ന് അം​ഗീ​ക​രി​ച്ച് ഭൂ​മി​യു​ടെ എ​ല്ലാ​വി​ധ പ​രി​ശോ​ധ​ന​ക​ളും പൂ​ർ​ത്തി​യാ​ക്കി​യാ​ണ് 530 പേ​ർ​ക്ക് പ​ട്ട​യം ന​ൽ​കി​യ​ത്. തൊ​ടു​പു​ഴ​യി​ൽ പ​ട്ട​യ​മേ​ള സം​ഘ​ടി​പ്പി​ച്ച് 1999ൽ ​അ​ന്ന​ത്തെ റ​വ​ന്യൂ മ​ന്ത്രി കെ.​ഇ. ഇ​സ്മാ​യി​ൽ നേ​രി​ട്ടു​ന​ൽ​കി​യ പ​ട്ട​യ​മാ​ണി​ത്. നി​യ​മ​പ​ര​മാ​യ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി ന​ൽ​കി​യ പ​ട്ട​യം 23 വ​ർ​ഷ​ത്തി​നു​ശേ​ഷം റ​ദ്ദു​ചെ​യ്യു​ന്ന ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല.

ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പ​ദ​വി​യു​ടെ സാ​ങ്കേ​തി​ക​ത്വം പ​റ​ഞ്ഞ് ക​ർ​ഷ​ക​രു​ടെ കൈ​വ​ശ​മു​ള​ള പ​ട്ട​യം റ​ദ്ദു​ചെ​യ്യു​ന്ന​തി​നെ അം​ഗീ​ക​രി​ക്കി​ല്ല. 23 വ​ർ​ഷ​ത്തി​നി​ടെ സ്ഥ​ലം പ​ല​വ​ട്ടം കൈ​മാ​റ്റം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടാ​കാം. കു​ടും​ബാം​ഗ​ങ്ങ​ൾ അ​ന​ന്ത​രാ​വ​കാ​ശി​ക​ൾ​ക്ക് വി​ഭ​ജി​ച്ചു​ന​ൽ​കി​യി​ട്ടു​മു​ണ്ട്. പ​ല​രു​ടേ​യും പ​ട്ട​യ​രേ​ഖ​ക​ൾ ബാ​ങ്കു​ക​ളി​ലും മ​റ്റു ധ​ന​കാ​ര്യ സ്ഥ​പ​ന​ങ്ങ​ളി​ലും ന​ൽ​കി വാ​യ്പ​യെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തെ​ല്ലാം ക​ടു​ത്ത സാ​മൂ​ഹ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കും.

ഉ​ത്ത​രേ​ന്ത്യ​യി​ൽ​നി​ന്നെ​ത്തി​യ സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​യും ക​പ​ട പ​രി​സ്തി​തി സം​ഘ​ട​ന​ക​ളു​ടെ പി​ണി​യാ​ളു​മാ​യ നി​വേ​ദി​ത പി. ​ഹ​ര​ന്‍റെ ശി​പാ​ർ​ശ പ്ര​കാ​ര​മാ​ണ് ര​വീ​ന്ദ്ര​ൻ പ​ട്ട​യ​ത്തി​നെ​തി​രേ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. പ​ട്ട​യം ന​ൽ​കാ​നു​ള​ള ഉ​ദ്വോ​ഗ​സ്ഥ​നെ നി​ശ്ച​യി​ച്ച​ത് അ​ന്ന​ത്തെ ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ. പ​ത്മ​നാ​ഭ​നാ​ണ്. ക​ള​ക്ട​ർ​ക്ക് ഇ​തി​നു​ള​ള അ​ധി​കാ​ര​മു​ണ്ടെ​ന്നാ​ണ് റ​വ​ന്യൂ ച​ട്ടം അ​നു​ശാ​സി​ക്കു​ന്ന​ത്. ഏ​തെ​ങ്കി​ലും ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന് ത​നി​ച്ച് പ​ട്ട​യം ന​ൽ​കാ​നാ​വി​ല്ല.
ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പ​രി​ശോ​ധ​ന​ക​ളും ച​ട്ട​ങ്ങ​ളും പാ​ലി​ച്ചു മാ​ത്ര​മാ​ണ് പ​ട്ട​യം ന​ൽ​കാ​ൻ ക​ഴി​യു​ക​യു​ള​ളൂ എ​ന്നി​രി​ക്കെ ഇ​ടു​ക്കി​യി​ലെ ക​ർ​ഷ​ക​രെ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​ത​ക​ളി​ലേ​ക്ക് ത​ള​ളി​വി​ടു​ന്ന സ​മീ​പ​നം ഒ​ഴി​വാ​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. നി​ല​വി​ലു​ള​ള പ​ട്ട​യം റ​ദ്ദ് ചെ​യ്ത് പു​തി​യ അ​പേ​ക്ഷ സ്വീ​ക​രി​ച്ച് സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി വീ​ണ്ടും പ​ട്ട​യം ന​ൽ​കു​മെ​ന്നു​ള​ള വി​ശ​ദീ​ക​ര​ണം പ്രാ​യോ​ഗി​ക​മ​ല്ല. ക​ർ​ഷ​ക​രു​ടെ കൈ​വ​ശ​മു​ള​ള പ​ട്ട​യ​ങ്ങ​ൾ റ​ദ്ദു​ചെ​യ്യാ​ൻ മു​തി​ർ​ന്നാ​ൽ ബ​ഹു​ജ​ന​സ​മ​ര​ത്തി​ന് സി​പി​എം നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. വ​ർ​ഗീ​സ് അ​റി​യി​ച്ചു.