സ​ർ​ക്കാ​ർ ന​ട​പ​ടി തെ​റ്റ്: ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി
Thursday, January 20, 2022 11:10 PM IST
ക​ട്ട​പ്പ​ന: ര​വീ​ന്ദ്ര​ൻ പ​ട്ട​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​പ്പോ​ൾ സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വ് ജ​ന​ദ്രോ​ഹ പ​ര​മാ​ണെ​ന്നും അ​തി​നു​പ​ക​രം പ്ര​സ്തു​ത പ​ട്ട​യ​ങ്ങ​ൾ ക്ര​മ​വ​ത്ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് വേ​ണ്ട​തെ​ന്നും ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി. ദേ​വി​കു​ളം അ​ഡീ​ഷ​ണ​ൽ ത​ഹ​സി​ൽ​ദാ​റാ​യി​രു​ന്ന എം.​ഐ. ര​വീ​ന്ദ്ര​ൻ ര​ണ്ടു ദ​ശാ​ബ്ദം മു​ൻ​പ് വി​ത​ര​ണം ചെ​യ്ത 530 പ​ട്ട​യ​ങ്ങ​ൾ​ക്ക് സാ​ങ്കേ​തി​ക പി​ഴ​വു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് ആ​ക്ഷേ​പം. സാ​ങ്കേ​തി​ക പി​ഴ​വ് സം​ഭ​വി​ച്ചെ​ന്ന കാ​ര​ണ​ത്താ​ൽ അ​ർ​ഹ​ത​പ്പെ​ട്ട​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കാ​ൻ പാ​ടി​ല്ല. സാ​ങ്കേ​തി​ക പി​ഴ​വു​ക​ൾ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ക്ര​മ​വ​ത്ക​രി​ച്ചു​ന​ൽ​കു​ക​യാ​ണ് വേ​ണ്ട​ത്.

ഇ​പ്പോ​ൾ പ​ട്ട​യം റ​ദ്ദു​ചെ​യ്ത് കൈ​വ​ശ​ക്കാ​ർ​ക്ക് പു​തി​യ അ​പേ​ക്ഷ ന​ൽ​കാ​മെ​ന്നു പ​റ​യു​ന്ന​ത് അ​വ​രെ ദ്രോ​ഹി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. പ​ട്ട​യ​ത്തി​നാ​യി നി​ല​വി​ൽ കാ​ത്തി​രി​ക്കു​ന്ന​വ​രു​ടെ കാ​ര്യ​ത്തി​ൽ​പോ​ലും വേ​ഗ​ത​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​ട്ട​യം റ​ദ്ദു​ചെ​യ്യ​പ്പെ​ടു​ന്ന​വ​ർ അ​വ​ഗ​ണി​ക്ക​പ്പെ​ടു​മെ​ന്നു​റ​പ്പാ​ണ്. കൂ​ടാ​തെ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ഴി​മ​തി ന​ട​ത്തു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​യി ഇ​തു മാ​റും.

ര​വീ​ന്ദ്ര​ൻ പ​ട്ട​യ​ങ്ങ​ളു​ടെ മ​റ​വി​ൽ ആ​രെ​ങ്കി​ലും ക​ള്ള​പ്പ​ട്ട​യം എ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് റ​ദ്ദു​ചെ​യ്യ​ണ​മെ​ന്നും യ​ഥാ​ർ​ഥ പ​ട്ട​യാ​വ​കാ​ശി​ക​ളെ ദ്രോ​ഹി​ക്കാ​തെ പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ആ​ർ. മ​ണി​ക്കു​ട്ട​ൻ, സി.​കെ. മോ​ഹ​ന​ൻ, മൗ​ല​വി മു​ഹ​മ്മ​ദ് റ​ഫീ​ഖ് അ​ൽ കൗ​സ​രി എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.