ര​വീ​ന്ദ്ര​ൻ പ​ട്ട​യ​ങ്ങ​ൾ റ​ദ്ദു​ചെ​യ്യാ​നു​ള്ള തീരുമാനം: പുതിയ പട്ടയത്തിന് കടന്പകളേറെ
Thursday, January 20, 2022 11:10 PM IST
മൂ​ന്നാ​ർ: ദേ​വി​കു​ളം മു​ൻ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ എം.​ഐ. ര​വീ​ന്ദ്ര​ൻ നി​ൽ​കി​യ പ​ട്ട​യ​ങ്ങ​ൾ റ​ദ്ദു​ചെ​യ്യാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം ഭൂ​പ്ര​ശ്ന​ങ്ങ​ൾ വീ​ണ്ടും സ​ങ്കീ​ർ​ണ​മാ​ക്കും. 530 പ​ട്ട​യ​ങ്ങ​ളി​ലാ​യി ദേ​വി​കു​ളം താ​ലൂ​ക്കി​ലെ വി​വി​ധ വി​ല്ലേ​ജു​ക​ളി​ൽ പ​തി​നാ​യി​ര​ത്തി​ലേ​റെ ഏ​ക്ക​ർ സ്ഥ​ല​ത്തി​നാ​ണ് ഈ ​പ​ട്ട​യ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ള്ള​ത്. ഈ ​പ​ട്ട​യ​ങ്ങ​ൾ റ​ദ്ദു​ചെ​യ്ത് പു​തി​യ പ​ട്ട​യ​ങ്ങ​ൾ അ​നു​വ​ദി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്പോ​ൾ പ്രാ​യോ​ഗി​ക​മാ​യി അ​ത് പൂ​ർ​ത്തി​ക​രി​ക്കാ​നു​ള്ള ക​ട​ന്പ​ക​ൾ ഏ​റെ​യാ​ണ്.

1998 - 2000 കാ​ല​ഘ​ട്ട​ത്തി​ൽ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന ര​വീ​ന്ദ്ര​ന്‍റെ ഓ​ഫീ​സ് സ്ഥി​തി​ചെ​യ്തി​രു​ന്ന ദേ​വി​കു​ളം ഭാ​ഗ​ത്തു​മാ​ത്രം 46 പ​ട്ട​യ​ങ്ങ​ളാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. മൂ​ന്നാ​ർ ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി 80ല​ധി​കം പ​ട്ട​യ​ങ്ങ​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​തി​ൽ ഏ​റെ​യും സി​പി​എം പാ​ർ​ട്ടി ഓ​ഫീ​സ് നി​ല​നി​ൽ​ക്കു​ന്ന ഇ​ക്കാ​ന​ഗ​ർ പ്ര​ദേ​ശ​ത്താ​ണ്.

അ​ഞ്ചു​സെ​ന്‍റ് മു​ത​ൽ ഏ​ക്ക​റു​ക​ണ​ക്കി​നു വി​സ്തൃ​തി​യു​ള്ള സ്ഥ​ല​ങ്ങ​ൾ​ക്കു​വ​രെ പ​ട്ട​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ര​വീ​ന്ദ്ര​ൻ പ​ട്ട​യം സ്വ​ന്ത​മാ​ക്കി​യ​വ​രി​ൽ ന​ല്ലൊ​രു വി​ഭാ​ഗം ആ​ളു​ക​ൾ സ്ഥ​ലം കൈ​മാ​റ്റം ചെ​യ്തി​ട്ടു​ണ്ട്. സ്ഥ​ലം സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും പ​ട്ട​യം പ​ഴ​യ വ്യ​ക്തി​ക​ളു​ടെ പേ​രി​ൽ​ത​ന്നെ​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. പു​തി​യ പ​ട്ട​യ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്പോ​ൾ സാ​ങ്കേ​തി​ക​മാ​യ പ്ര​ശ്ന​ങ്ങ​ൾ നി​ല​വി​ലെ താ​മ​സ​ക്കാ​ർ​ക്കും നേ​രി​ടേ​ണ്ടിവ​രും. സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച നാ​ലം​ഗ സം​ഘ​ത്തി​ന്‍റെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ക​ൾ​ക്കു ശേ​ഷ​മാ​ണ് പ​ട്ട​യം റ​ദ്ദാ​ക്ക​ൽ ന​ട​പ​ടി ഉ​ണ്ടാ​കു​ക. 1971ലെ ​ക​ണ്ണ​ൻ ദേ​വ​ൻ മ​ല​നി​ര​ക​ൾ വീ​ണ്ടെ​ടു​ക്ക​ൽ നി​യ​മ​പ്ര​കാ​രം കെ​ഡി​എ​ച്ച് വി​ല്ലേ​ജി​ൽ പ​ട്ട​യം കൊ​ടു​ക്കു​വാ​നു​ള്ള അ​ധി​കാ​രം ജി​ല്ലാ ക​ള​ക്ട​ർ​ക്കു മാ​ത്ര​മാ​ണ്. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ മു​ഖ്യ​മ​ന്ത്രി ആ​യി​രി​ക്കെ മൂ​ന്നാ​റി​ലെ അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ൾ​ക്കെ​തി​രേ സ്വീ​ക​രി​ച്ച ന​ട​പ​ടി​യാ​ണ് ര​വീ​ന്ദ്ര​ൻ പ​ട്ട​യ​ങ്ങ​ൾ വി​വാ​ദ​ത്തി​ലാ​ക്കി​യ​ത്.