കു​ടും​ബ​ശ്രീ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ർ​ക്കം
Thursday, January 20, 2022 11:07 PM IST
കു​മ​ളി: കു​മ​ളി പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡാ​യ നൂ​ലാം​പാ​റ​യി​ലെ കു​ടും​ബ​ശ്രീ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് - യു​ഡി​എ​ഫ് ത​ർ​ക്കം. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ല​പ്ര​ഖ്യാ​പ​ന സ​മ​യ​ത്താ​ണ് എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​ർ​ക്ക​ങ്ങ​ളു​മാ​യി രം​ഗ​ത്തു വ​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ ന​ട​പ​ടി​ക്ര​മം ശ​രി​യ​ല്ലെ​ന്ന് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു. ബാ​ല​റ്റ് പേ​പ്പ​റു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്നും പ​റ​യു​ന്നു. അ​തേ​സ​മ​യം ഫ​ലം പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ എ​ൽ​ഡി​എ​ഫ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത് തോ​ൽ​വി മ​റ​യ്ക്കാ​നാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ആ​രോ​പി​ച്ചു. നി​ല​വി​ൽ കു​മ​ളി പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ യു​ഡി​എ​ഫ് നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്.