നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് ഓ​ട്ടോ​യി​ൽ ഇ​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം
Thursday, January 20, 2022 11:07 PM IST
അ​ടി​മാ​ലി: സ്കൂ​ട്ട​ർ യാ​ത്രി​ക​നെ ഇ​ടി​ക്കാ​തെ ഒ​ഴി​വാ​ക്കി ക​ട​ന്നു​പോ​കു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ഓ​ട്ടോ​യി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. വെ​ള്ള​ത്തൂ​വ​ൽ സ്വ​ദേ​ശി മേ​ക്കോ​ത്ത് പു​ത്ത​ൻ​പു​ര​യി​ൽ മു​ഹ​മ്മ​ദ് ഷാ ​സു​ബൈ​ർ (22) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30ന് ​നേ​ര്യ​മം​ഗ​ലം നീ​ണ്ട​പാ​റ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം.

ഉ​ട​ൻ​ത​ന്നെ യു​വാ​വി​നെ കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന് ജു​മാ മ​സ്ജി​ദി​ൽ സം​സ്ക​രി​ക്കും. മാ​താ​വ്: ഷിം​ന. സ​ഹോ​ദ​ര​ൻ. സി​താ​ദ്.