മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി
Thursday, January 20, 2022 11:06 PM IST
പീ​രു​മേ​ട്: ഹെ​ലി​ബ​റി​യ ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യി​ൽ ചോ​ർ​ച്ച. പ​ന്പിം​ഗ് ത​ട​സ​പ്പെ​ട്ട​തോ​ടെ മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജ​ല​വി​ത​ര​ണം മു​ട​ങ്ങി. പീ​രു​മേ​ട്, പെ​രു​വ​ന്താ​നം, കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​റാ​യി​ര​ത്തോ​ളം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് ര​ണ്ടു​ദി​വ​സ​മാ​യി കു​ടി​വെ​ള്ളം മു​ട​ങ്ങി​യ​ത്.

വേ​ന​ൽ ക​ടു​ത്ത​തോ​ടെ ചെ​റി​യ ജ​ല​സ്രോ​ത​സു​ക​ൾ എ​ല്ലാം വ​റ്റി​വ​ര​ണ്ടു.
ക​ഴി​ഞ്ഞ 20 ദി​വ​സ​ത്തി​നി​ടെ മൂ​ന്നു​ത​വ​ണ​യാ​ണ് ഹെ​ലി​ബ​റി​യ പ​ദ്ധ​തി​യി​ൽ ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യ​ത്. ര​ണ്ടു​ത​വ​ണ​യും പെ​രു​വ​ന്താ​നം, കൊ​ക്ക​യാ​ർ, പീ​രു​മേ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യ​ത്. ജ​ല അ​ഥോ​റി​റ്റി​യു​ടെ ജ​ല​ത്തെ​മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​പ​ഭോ​ക്താ​ക്ക​ൾ ദു​രി​ത​ത്തി​ലാ​ണ്.