കോ​വി​ഡ് പ​രി​ശോ​ധ​നാ കേ​ന്ദ്ര​വും ചി​കി​ത്സ​യും ആ​രം​ഭി​ക്ക​ണ​മെ​ന്ന്
Thursday, January 20, 2022 11:06 PM IST
നെ​ടു​ക​ണ്ടം: നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം രു​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ശോ​ധ​നാ​കേ​ന്ദ്ര​വും ചി​കി​ത്സാ​കേ​ന്ദ്ര​വും ആ​രം​ഭി​ക്ക​ണ​മെ​ന്ന് നെ​ടു​ങ്ക​ണ്ടം മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ വ​കു​പ്പി​നും എം.​എം. മ​ണി എം​എ​ൽ​എ​ക്കും ജി​ല്ലാ ക​ള​ക്ട​ർ​ക്കും ക​ത്ത് ന​ൽ​കു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു. ഏ​താ​നും മാ​സം മു​ന്പു​വ​രെ നെ​ടു​ങ്ക​ണ്ട​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​രു​ണ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്ക​ണം.

ക​രു​ണാ​പു​രം, പാ​ന്പാ​ടും​പാ​റ, ഉ​ടു​ന്പ​ൻ​ചോ​ല, നെ​ടു​ങ്ക​ണ്ടം പാ​ഞ്ചാ​യ​ത്തു​ക​ളി​ലെ കോ​വി​ഡ് ബാ​ധി​ത​ർ ആ​ശ്ര​യി​ച്ചി​രു​ന്ന ഏ​ക ചി​കി​ത്സാ​കേ​ന്ദ്ര​മാ​യി​രു​ന്നു ഇ​ത്. അ​ടി​യ​ന്ത​ര സ​ഹാ​യം വേ​ണ്ട രോ​ഗി​ക​ൾ ഇ​പ്പോ​ൾ അ​ഭ​യം തേ​ടു​ന്ന​ത് ഇ​ടു​ക്കി, കോ​ട്ട​യം, എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലാ​ണ്.

ക​രു​ണ കോ​വി​ഡ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം ഉ​ട​ൻ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ. സു​രേ​ഷ്, വ​ർ​ഗീ​സ് ജോ​സ​ഫ്, സ​ജീ​വ് ആ​ർ. നാ​യ​ർ, ജെ​യിം​സ് മാ​ത്യു എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.