പ​ട്ടം കോ​ള​നി​യു​ടെ 67-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Thursday, January 20, 2022 11:06 PM IST
നെ​ടു​ങ്ക​ണ്ടം: പ​ട്ടം കോ​ള​നി​യു​ടെ 67-ാം വാ​ർ​ഷി​കാ​ഘോ​ഷ​വും പ​ട്ടം താ​ണു​പി​ള്ള അ​നു​സ്മ​ര​ണ​വും ജി​ല്ലാ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റും മു​ണ്ടി​യെ​രു​മ​യി​ൽ ന​ട​ന്നു. പ​ട്ടം കോ​ള​നി പൗ​ര​സ​മി​തി ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. രാ​വി​ലെ മു​ണ്ടി​യെ​രു​മ​യി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ലും പ​ട്ടം താ​ണു​പി​ള്ള സ്മൃ​തി മ​ണ്ഡ​പ​ത്തി​ലെ പു​ഷ്പാ​ർ​ച്ച​ന​യി​ലും നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​ക​ൾ​ക്ക് ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എം.​എ. വാ​ഹീ​ദ്, ക​ണ്‍​വീ​ന​ർ ജി. ​ജീ​വ​ൻ​ലാ​ൽ, ട്ര​സ്റ്റി​മാ​രാ​യ സി.​വി. ആ​ന​ന്ദ്, എ​ൻ.​ആ​ർ. രാ​ജേ​ഷ്, ജ​ലീ​ൽ, പി.​ജി. ബാ​ബു, ഷാ​ന​വാ​സ്, സോ​ണി കൈ​താ​രം, സു​ശാ​ന്ത് ശി​വ​ദാ​സ്, ജോ​മോ​ൻ, ജി​ജി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്നു​ന​ട​ന്ന വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് പാ​ന്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​വി. ആ​ന​ന്ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ട്ടു ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്ത​ത്. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. മോ​ഹ​ന​ൻ നി​ർ​വ​ഹി​ച്ചു.

ബൈ​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ച്
യു​വാ​ക്ക​ൾ​ക്കു പ​രി​ക്ക്

അ​ടി​മാ​ലി: ദേ​ശീ​യ പാ​ത​യി​ൽ അ​ടി​മാ​ലി​ക്കു സ​മീ​പം വി​ശ്വ​ദീ​പ്തി സ്കൂ​ൾ ജം​ഗ്നി​ൽ ബൈ​ക്കും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ച് യു​വാ​ക്ക​ൾ​ക്ക് പ​രി​ക്ക്. ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന മ​ല​പ്പു​റം പെ​രു​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​ക​ളാ​യ കൊ​ങ്ങാ​ത്ത് ഷാ​ദി​ൽ (23), കാ​ട​ൻ​തോ​ട് റ​ഹ്മാ​ൻ (22) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ടം. അ​ടി​മാ​ലി​യി​ൽ​നി​ന്ന് മു​വാ​റ്റു​പു​ഴ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സും പെ​രു​ന്ത​ൽ​മ​ണ്ണ​യി​ൽ​നി​ന്ന് മൂ​ന്നാ​റി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ബ​സ് ജീ​വ​ന​ക്കാ​രും മ​റ്റും ചേ​ർ​ന്ന് പ​രി​ക്കേ​റ്റ​വ​രെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.