മ്ലാ​മ​ല നൂ​റ​ടി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു
Thursday, January 20, 2022 11:06 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: മ്ലാ​മ​ല, തേ​ങ്ങാ​ക്ക​ൽ പ്ര​ദേ​ശ​ങ്ങ​ളെ വ​ണ്ടി​പ്പെ​രി​യാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന നൂ​റ​ടി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. ഒ​രു​കോ​ടി 35 ല​ക്ഷം രൂ​പ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​തി​യ പാ​ല​ത്തി​നാ​യി അ​നു​വ​ദി​ച്ച​ത്.

പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ്ലാ​മ​ല ഫാ​ത്തി​മ​മാ​ത സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഹൈ​ക്കോ​ട​തി​ക്ക് അ​യ​ച്ച ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് പാ​ലം നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​യാ​യ​ത്.

2018ലെ ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന നൂ​റ​ടി പാ​ലം പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ കോ​ട​തി​ക്കു ക​ത്ത​യ​ക്കു​ക​ക​യാ​യി​രു​ന്നു. അ​ഞ്ചു​മീ​റ്റ​ർ വീ​തി​യി​ലാ​ണ് പാ​ലം നി​ർ​മി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​നു​വ​ദി​ച്ച 20 ല​ക്ഷം രൂ​പ മു​ട​ക്കി ഇ​രു​ന്പ് ഗേ​ഡ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള താ​ത്കാ​ലി​ക പാ​ലം നി​ർ​മി​ച്ചി​രു​ന്നു. ഇ​തി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.
മൂ​ന്നു​മാ​സ​ത്തി​ന​കം പാല ത്തിന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് പ​ദ്ധ​തി.