തേ​യി​ല ഫാ​ക്ട​റി​ക​ളു​ടെ ചി​റ്റ​മ്മ​ന​യം കാ​ട്ടു​നീ​തി: ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ
Wednesday, January 19, 2022 11:06 PM IST
ക​ട്ട​പ്പ​ന: ഇ​ടു​ക്കി ജി​ല്ല​യി​ലെ ചെ​റു​കി​ട തേ​യി​ല ക​ർ​ഷ​ക​രോ​ട് വ​ൻ​കി​ട ഫാ​ക്ട​റി​ക​ൾ ചി​റ്റ​മ്മ​ന​യം പു​ല​ർ​ത്തു​ക​യാ​ണെ​ന്ന് ചെ​റു​കി​ട തേ​യി​ല ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ. ഫാ​ക്ട​റി​ക​ളി​ൽ എ​ത്തി​ക്കു​ന്ന പ​ച്ച​ക്കൊ​ളു​ന്തി​ന് ഏ​ജ​ന്‍റു​മാ​ർ​ക്ക് കൊ​ടു​ക്കു​ന്ന വി​ല​യു​ടെ പ​കു​തി​പോ​ലും ക​ർ​ഷ​ക​രും ക​ർ​ഷ​ക സം​ഘ​ങ്ങ​ളും നേ​രി​ട്ടെ​ത്തി​ക്കു​ന്ന കൊ​ളു​ന്തി​ന് ഫാ​ക്ട​റി​ക​ൾ ന​ൽ​കു​ന്നി​ല്ല. ഇ​തി​നെ​തി​രേ ടീ​ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വൈ.​സി. സ്റ്റീ​ഫ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ര​ണ്ടാ​യി​ര​വും മൂ​വാ​യി​ര​വും കി​ലോ​ഗ്രാം കൊ​ളു​ന്തു​ള്ള​വ​ർ ഫാ​ക്ട​റി​യി​ൽ എ​ത്തി​യാ​ൽ മ​തി​യെ​ന്ന നി​ല​പാ​ടാ​ണ് ഫാ​ക്ട​റി​ക​ളു​ടേ​ത്. നൂ​റും ഇ​രു​ന്നൂ​റും കി​ലോ പ​ച്ച​ക്കൊ​ളു​ന്തു​മാ​യി എ​ത്തു​ന്ന ക​ർ​ഷ​ക​രെ പ​ടി​ക്കു പു​റ​ത്താ​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം ട​ണ്‍​ക​ണ​ക്കി​ന് കൊ​ളു​ന്താ​ണ് ക​ർ​ഷ​ക​ർ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കേ​ണ്ടിവ​രു​ന്ന​ത്. ക​ർ​ഷ​ക​ർ​ക്കാ​യി ഒ​രു ഫാ​ക്ട​റി​പോ​ലും ഇ​ല്ലാ​ത്ത ജി​ല്ല​യി​ൽ 42 വ​ൻ​കി​ട ഫാ​ക്ട​റി​ക​ളെ ആ​ശ്ര​യി​ച്ചാ​ണ് ഇ​രു​പ​തി​നാ​യി​ര​ത്തി​ൽ​പ​രം ചെ​റു​കി​ട ക​ർ​ഷ​ക​ർ കൊ​ളു​ന്ത് വി​ൽ​പ്പ​ന ന​ട​ത്തി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​ത്.

ചെ​റു​കി​ട ക​ർ​ഷ​ക​രു​ടെ ഉ​ൽ​പ്പ​ന്നം​കൂ​ടി ന്യാ​യ​മാ​യ വി​ല​യ്ക്കെ​ടു​ത്ത് അ​ര​ച്ച് പൊ​ടി​യാ​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ ല​ക്ഷ​ങ്ങ​ൾ വ​ർ​ഷാ​വ​ർ​ഷം സ​ബ്സി​ഡി കൈ​പ്പ​റ്റു​ന്ന ഫാ​ക്ട​റി ഉ​ട​മ​ക​ളാ​ണ് ക​ർ​ഷ​ക​രെ പ​ടി​ക്കു​പു​റ​ത്ത് മാ​റ്റി നി​ർ​ത്തി ഏ​ജ​ന്‍റി​നെ പോ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ക​ർ​ഷ​ക​രെ​യും ക​ർ​ഷ​ക സം​ഘ​ങ്ങ​ളെ​യും ഇ​ല്ലാ​താ​ക്കു​ന്ന ന​ട​പ​ടി​ക​ളി​ൽ​നി​ന്നും ഫാ​ക്ട​റി ഉ​ട​മ​ക​ൾ പി​ന്തി​രി​യ​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര വ്യ​വ​സാ​യ മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും എം​പി​ക്കും ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി.

ഫാ​ർ​മ​സിസ്റ്റ് ഒ​ഴി​വ്

മ​റ​യൂ​ർ: മ​റ​യൂ​ർ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ ദേ​വി​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്രൊ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ഫാ​ർ​മ​സ്റ്റി​ന്‍റെ താ​ത്കാ​ലി​ക ഒ​ഴി​വി​ൽ നി​യ​മ​നം ന​ട​ത്തും. 24ന് ​ഉ​ച്ച​യ്ക്ക് 12ന് ​മ​റ​യൂ​ർ സി​എ​ച്ച്സി​യി​ൽ എ​ഴു​ത്തു​പ​രീ​ക്ഷ​യും അ​ഭി​മു​ഖ​വും ന​ട​ത്തും. 22ന് ​മു​ൻ​പാ​യി അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ബ​യോ​ഡാ​റ്റ​യും ഹാ​ജ​രാ​ക്ക​ണം. കോ​വി​ഡ് ബ്രി​ഗേ​ഡാ​യി പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്ക് മു​ൻ​ഗ​ണ​ന​യു​ണ്ട്.