കൈ​ത്ത​റി ധ​രി​ച്ച് ജീ​വ​ന​ക്കാ​ർ മാ​തൃ​ക​യാ​യി
Wednesday, January 19, 2022 10:56 PM IST
തൊ​ടു​പു​ഴ: സ​ർ​ക്കാ​ർ ഉ​ത്ത​ര​വു പ്ര​കാ​രം ബു​ധ​നാ​ഴ്ച കൈ​ത്ത​റി വേ​ഷം ധ​രി​ച്ച് തൊ​ടു​പു​ഴ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ മാ​തൃ​ക​യാ​യി. ആ​ഴ്ച​യി​ൽ ഒ​രു​ദി​വ​സം കൈ​ത്ത​റി ധ​രി​ച്ച് നെ​യ്ത്തു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​ക​ണ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​ണ് തൊ​ടു​പു​ഴ സി​വി​ൽ സ​പ്ലൈ​സ് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ ന​ട​പ്പാ​ക്കി​യ​ത്. ഖാ​ദി ധ​രി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് വ​ന്ന​പ്പോ​ൾ എ​ല്ലാ​വ​രും ഒ​രേ നി​റം​ത​ന്നെ സ്വീ​ക​രി​ക്കു​ക​യാ​യി​രി​ന്നു.

ഓ​ഫീ​സ​ർ ബൈ​ജു കെ. ​ബാ​ല​നും 16 സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​ണ് ഇ​ന്ന​ലെ ഒ​രേ നി​റ​ത്തി​ലു​ള്ള ഷ​ർ​ട്ടും വെ​ള്ള മു​ണ്ടും വ​നി​താ ജീ​വ​ന​ക്കാ​ർ ചു​രി​ദാ​റും വെ​ള്ള ഷാ​ളും അ​ണി​ഞ്ഞ് ഓ​ഫീ​സി​ൽ എ​ത്തി​യ​ത്. തൊ​ടു​പു​ഴ ഖാ​ദി ബോ​ർ​ഡി​ന്‍റെ ഒൗ​ട്ട് ലെ​റ്റി​ൽ നി​ന്നാ​ണ് തു​ണി​ക​ൾ വാ​ങ്ങി​യ​ത്.