ധീ​ര​ജ് വ​ധം: പോ​ലീ​സ് തി​ര​ക്ക​ഥ സി​പി​എ​മ്മി​നാ​യി -കെ ​എ​സ് യു
Wednesday, January 19, 2022 10:56 PM IST
തൊ​ടു​പു​ഴ: ധീ​ര​ജ് വ​ധ​ക്കേ​സി​ൽ പോ​ലീ​സി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ വി​രി​യു​ന്ന​ത് സി​പി​എ​മ്മി​ന്‍റെ പ​ക​പോ​ക്ക​ൽ രാ​ഷ്ട്രീ​യ​മാ​ണെ​ന്ന് കെ ​എ​സ് യു ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ്. സം​ഭ​വ​സ​മ​യ​ത്ത് സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന​വ​രെ​യും സം​ഭ​വ​വു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത​വ​രെ​യും പ്ര​തി​പ്പ​ട്ടി​ക​യി​ൽ ചേ​ർ​ക്കു​ക​യാ​ണ് പോ​ലീ​സ് ചെ​യ്യു​ന്ന​ത്.

ജ​ന​സ്വാ​ധീ​ന​മു​ള്ള യു​വ​നേ​താ​ക്ക​ളെ കേ​സി​ൽ​പ്പെ​ടു​ത്തി പ്ര​തി​ച്ഛാ​യ ന​ഷ്ട​പ്പെ​ടു​ത്തി സം​ഘ​ട​ന​യെ ത​ക​ർ​ക്കു​ക​യെ​ന്ന​താ​ണ് സി​പി​എ​മ്മി​ന്‍റെ അ​ജ​ൻഡ. പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​ർ പ​ല​ർ​ക്കും സം​ഭ​വ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും സ്ഥ​ല​ത്തി​ല്ലാ​യി​രു​ന്നു​വെ​ന്ന് ഉ​റ​പ്പു​ണ്ടാ​യി​ട്ടും നീ​തി​പൂ​ർ​വം അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പോ​ലീ​സ് ത​യാ​റാ​കു​ന്നി​ല്ല. കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളും സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളും മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​നു​ക​ളും ഉ​ൾ​പ്പ​ടെ ക​ണ​ക്കി​ലെ​ടു​ത്ത് ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ടോ​ണി തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

മാ​സ്റ്റ​ർ​പ്ലാ​ൻ: യോ​ഗം 24ന്

​തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ മാ​സ്റ്റ​ർ പ്ലാ​ൻ സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ചെ​യ്യു​ന്ന​തി​ന് രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം 24ന് ​രാ​വി​ലെ 10.30ന് ​തൊ​ടു​പു​ഴ മ​ർ​ച്ച​ന്‍റ് ട്ര​സ്റ്റ് ഹാ​ളി​ൽ ചേ​രും. പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.