മാ​ലി​ന്യം ത​ള്ളി
Wednesday, January 19, 2022 10:56 PM IST
മു​ട്ടം: മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​നു സ​മീ​പം ക​നാ​ലി​ന്‍റെ തീ​ര​ത്ത് മാ​ലി​ന്യം ത​ള്ളി. മു​ള​ക്, മ​ല്ലി, മ​ഞ്ഞ​ൾ, കു​രു​മു​ള​ക് എ​ന്നി​വ​യു​ടെ പ​ഴ​കി​യ പൊ​ടി​ക​ളാ​ണ് ത​ള്ളി​യി​രി​ക്കു​ന്ന​ത്. വ​ല​തു ക​നാ​ലി​ന്‍റെ തീ​ര​ത്താ​യി​ട്ടാ​ണ് പാ​ക്കു​ചെ​യ്ത പ്ലാ​സ്റ്റി​ക്ക് ക​വ​ർ ഉ​ൾ​പ്പെ​ടെ കാ​ണ​പ്പെ​ട്ട​ത്. ഒ​രു ക​ന്പ​നി​യു​ടെ ഉ​ത്പ​ന്നം മാ​ത്ര​മാ​ണ് ത​ള്ളി​യ​ത്. മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ നി​ന്നെ​ടു​ത്ത് ചി​ല്ല​റ വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​രാ​കാം മാ​ലി​ന്യം ത​ള്ളി​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

ചി​ത്ര​ര​ച​നാ മ​ത്സ​രം:
ഇ​ടു​ക്കി​ക്ക് ഒ​ന്നാം സ്ഥാ​നം

തൊ​ടു​പു​ഴ: അ​ന്ത​ർ​ദേ​ശീ​യ ക​ടു​വാ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യൂ​ത്ത് ഹോ​സ്റ്റ​ൽ​സ് അ​സോ​സി​യേ​ഷ​ൻ ദേ​ശീ​യ​ത​ല​ത്തി​ൽ ടീ​ഷ​ർ​ട്ട് ചി​ത്ര​ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ആ​റാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ഓ​രോ സം​സ്ഥാ​ന​ത്തു​നി​ന്നും പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നും സം​സ്ഥാ​ന​ത​ല വി​ജ​യി​ക​ളെ​യും നി​ർ​ണ​യി​ച്ചു. ഇ​ടു​ക്കി യൂ​ത്ത് ഹോ​സ്റ്റ​ൽ​സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​മാ​യ അ​ഞ്ജ​ലി രാ​ധാ​കൃ​ഷ്ണ​നാ​ണ് സം​സ്ഥാ​ന​ത​ല​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്.

തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് അ​ഞ്ജ​ലി​യെ മെ​മ​ന്േ‍​റാ ന​ൽ​കി അ​നു​മോ​ദി​ച്ചു. അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ. ര​വീ​ന്ദ്ര​ൻ, റെ​ജി പി. ​തോ​മ​സ്, എ.​പി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ നീ​നു പ്ര​ശാ​ന്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.