ക​ത്തി​പ്പാ​റ​ - ക​ല്ലാ​ർ​കു​ട്ടി​ ലി​ങ്ക് റോ​ഡ് ത​ക​ർ​ന്നു
Tuesday, January 18, 2022 11:02 PM IST
അ​ടി​മാ​ലി: ക​ത്തി​പ്പാ​റ​യേ​യും ക​ല്ലാ​ർ​കു​ട്ടി​യേ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ലി​ങ്ക് റോ​ഡ് ത​ക​ർ​ന്ന് യാ​ത്ര ദു​ഷ്ക്ക​ര​മാ​യി. റോ​ഡ് ത​ക​ർ​ന്നി​ട്ട് നാ​ളു​ക​ളേ​റെ​യാ​യി. റോ​ഡ് പൂ​ർ​ണ​മാ​യി ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് ഏ​റെ നാ​ള​ത്തെ പ​ഴ​ക്ക​മു​ണ്ട്.​റോ​ഡ് നി​ർ​മാ​ണ​ത്തി​ന് ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് മു​ന്പ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും മ​ഴ മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ലും ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടി​ല്ല. ക​ത്തി​പ്പാ​റ​ക്കും ക​ല്ലാ​ർ​കു​ട്ടി​ക്കും ഇ​ട​യി​ലു​ള്ള ഒ​ഴു​കാ​സി​റ്റി​യി​ലെ ആ​ളു​ക​ൾ പ്ര​ധാ​ന​മാ​യി ലി​ങ്ക് റോ​ഡി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. അ​ടി​മാ​ലി മേ​ഖ​ല​യി​ൽ നി​ന്നും ക​ട്ട​പ്പ​ന, പ​ണി​ക്ക​ൻ​കു​ടി, മു​രി​ക്കാ​ശേ​രി ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന ആ​ളു​ക​ൾ​ക്ക് ക​ല്ലാ​ർ​കു​ട്ടി ടൗ​ണി​ലെ​ത്താ​തെ ക​ട​ന്ന് പോ​കാ​നു​ള്ള മാ​ർ​ഗം കൂ​ടി​യാ​ണി ലി​ങ്ക് റോ​ഡ്.

ഹൈ​റേ​ഞ്ച് വ​ര​ണ്ടു​ണ​ങ്ങു​ന്നു

അ​ടി​മാ​ലി: വേ​ന​ൽ ആ​രം​ഭി​ച്ച​തോ​ടെ ഹൈ​റേ​ഞ്ച് വ​ര​ണ്ടു​ണ​ങ്ങി തു​ട​ങ്ങി. മ​ഴ മാ​റി ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ട​തോ​ടെ പു​ൽ​മേ​ടു​ക​ളും വ​ന​മേ​ഖ​ല​ക​ളു​മൊ​ക്കെ ക​രി​ഞ്ഞു തു​ട​ങ്ങി. ജ​ലാ​ശ​യ​ങ്ങ​ളി​ലേ​യും പു​ഴ​ക​ളി​ലേ​യും ഇ​ത​ര ശു​ദ്ധ​ജ​ല ശ്രോ​ത​സു​ക​ളി​ലെ​യും ജ​ല​നി​ര​പ്പ് താ​ഴ്ന്നു. ഇ​ത്ത​വ​ണ അ​ധി​ക മ​ഴ ല​ഭി​ച്ചെ​ങ്കി​ലും പ​ക​ൽ സ​മ​യ​ങ്ങ​ളി​ലെ ഉ​യ​ർ​ന്ന താ​പ​നി​ല മൂ​ലം മ​ണ്ണി​ലെ ഈ​ർ​പ്പം വേ​ഗ​ത്തി​ൽ ന​ഷ്ട​മാ​കു​ന്ന​താ​യി ക​ർ​ഷ​ക​രും പ​റ​ഞ്ഞു. വേ​ന​ൽ​ക​ന​ക്കു​ന്ന​തോ​ടെ കു​ടി​വെ​ള്ള​ക്ഷാ​മ​വും രൂ​ക്ഷ​മാ​യി. വേ​ന​ൽ ക​ന​ത്ത​തോ​ടെ കാ​ർ​ഷി​ക മേ​ഖ​ല​യും ആ​ശ​ങ്ക​യി​ലാ​ണ്.