മ​റ​യൂ​രി​ലെ 108 ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം 12 മ​ണി​ക്കൂ​റാ​ക്കി ചു​രൂ​ക്കി
Tuesday, January 18, 2022 11:02 PM IST
മ​റ​യൂ​ർ:​ ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​വ​ർ കൂ​റ​വാ​ണെ​ന്ന കാ​ര​ണ​ത്താ​ൽ മ​റ​യൂ​ർ കാ​ന്ത​ല്ലൂ​ർ മേ​ഖ​ല​യി​ലേ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ആം​ബു​ല​ൻ​സ് സേ​വ​ന​ത്തി​ന്‍റെ സ​മ​യം കു​റ​ച്ചു. 108 ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്ന ഏ​ജ​ൻ​സി​യാ​ണ് സ​ർ​വീ​സ് സ​മ​യം രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​യി ചു​രു​ക്കി​യ​ത്.

രാ​ത്രി അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ 108 ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് മ​റ​യു​ർ, കാ​ന്ത​ല്ലൂ​ർ നി​വാ​സി​ക​ൾ​ക്ക്. ര​ണ്ട് ഷി​ഫ്റ്റാ​യി നാ​ലു​ജീ​വ​ന​ക്കാ​രെ​യാ​ണ് നി​യോ​ഗി​ച്ചി​രു​ന്ന​ത്. ര​ണ്ട് ഡ്രൈ​വ​ർ​മാ​ർ, ര​ണ്ട് സ്റ്റാ​ഫ് ടെ​ക്സ്നീ​ഷ്യ·ാ​ർ എ​ന്നി​വ​രാ​ണ് 108 ആം​ബു​ല​ൻ​സി​ൽ ജീ​വ​ന​ക്കാ​രാ​യി​ട്ടു​ള്ള​ത്. 48 ആ​ദി​വാ​സി​കോ​ള​നി​ക​ളും പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട നി​ര​വ​ധി​പേ​രു​മു​ള്ള മ​റ​യൂ​രി​ൽ ഇ​പ്പോ​ഴും മ​തി​യാ​യ ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ളു​ള്ള ആ​ശു​പ​ത്രി​ക​ളി​ല്ല. വി​ദ​ഗ്ത ചി​കി​ത്സ​ക്കാ​യി ഇ​പ്പോ​ഴും അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​ണ് ആ​ശ്ര​യി​ക്കേ​ണ്ട​ത്. ഭൂ​രി​ഭാ​ഗം പേ​രും സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കൂ​ന്ന​വ​രു​മാ​ണ് . രാ​ത്രി കാ​ല​ങ്ങ​ളി​ൽ ആ​വ​ശ്യ​മു​ണ്ടാ​യാ​ൽ സ്വ​കാ​ര്യ ആം​ബു​ല​ൻ​സി​നെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്.