കാ​ളി​യാ​ർ എ​ൽ​പി സ്കൂ​ൾ മ​ന്ദി​രം വെ​ഞ്ച​രി​പ്പ്
Tuesday, January 18, 2022 11:02 PM IST
കാ​ളി​യാ​ർ: സെ​ന്‍റ് മേ​രീ​സ് എ​ൽ പി ​സ്കൂ​ളി​ന്‍റെ പു​തി​യ​താ​യി നി​ർ​മി​ച്ച സ്കൂ​ൾ​മ​ന്ദി​ര​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പും ഉ​ദ​ഘാ​ട​ന​വും നാ​ളെ രാ​വി​ലെ 10.30 നു ​ന​ട​ത്തും. വെ​ഞ്ച​രി​പ്പ് ക​ർ​മം കോ​ത​മം​ഗ​ലം രൂ​പ​ത ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് മാ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ നി​ർ​വ​ഹി​ക്കും .സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ​ഘാ​ട​നം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യും സ്കൂ​ൾ​മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ​ഘാ​ട​നം പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ യും ​നി​ർ​വ​ഹി​ക്കും. കോ​ത​മം​ഗ​ലം കോ​ർ​പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി സെ​ക്ര​ട്ട​റി ഫാ .​മാ​ത്യു മു​ണ്ട​യ്ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും വ​ണ്ണ​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം രാ​ജീ​വ് ഭാ​സ്ക​ർ സ​പ്ലി​മെ​ന്‍റ് പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ക്കും .