അ​പ്സ​രാ​കു​ന്ന് ത​ല​മാ​ലി റോ​ഡി​ലെ കു​ഴി​യ​ട​ക്കാ​ൻ ന​ട​പ​ടി ഇ​ല്ല
Tuesday, January 18, 2022 11:02 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ടൗ​ണി​ൽനി​ന്നാ​രം​ഭി​ക്കു​ന്ന അ​പ്സ​രാ​കു​ന്ന് - ത​ല​മാ​ലി റോ​ഡി​ൽ കോ​ണ്‍​ക്രീ​റ്റ് ഇ​ള​കി​യ ഭാ​ഗം പു​ൻ നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ശ​ക്ത​മാ​യി. അ​ടി​മാ​ലി ടൗ​ണി​ൽ നി​ന്നാ​രം​ഭി​ച്ച് അ​പ്സ​രാ​കു​ന്ന് വ​ഴി ത​ല​മാ​ലി, കു​ര​ങ്ങാ​ട്ടി ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കോ​ണ്‍​ക്രീ​റ്റി​ള​കി കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. കു​ത്ത​നെ ക​യ​റ്റ​വും കൊ​ടും വ​ള​വു​ക​ളും നി​റ​ഞ്ഞ റോ​ഡാ​ണി​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ഓ​ട്ടോ​റി​ക്ഷ​ക​ളു​മൊ​ക്കെ​യാ​ണ് ഇ​തു​വ​ഴി കൂ​ടു​ത​ലാ​യി ക​ട​ന്നു പോ​കു​ന്ന​ത്.

കോ​ണ്‍​ക്രീ​റ്റി​ള​കി കു​ഴി രൂ​പം കൊ​ണ്ട ഭാ​ഗ​ങ്ങ​ൾ അ​പ​ക​ടസാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. റോ​ഡി​ന് വീ​തി കു​റ​വു​ള്ള ഭാ​ഗ​ത്താ​ണി​പ്പോ​ൾ കു​ഴി​ക​ൾ രൂ​പം കൊ​ണ്ടി​ട്ടു​ള്ള​ത്. മാ​ങ്കു​ളം, പീ​ച്ചാ​ട്, കു​രി​ശു​പാ​റ മേ​ഖ​ല​ക​ളി​ലെ ആ​ളു​ക​ൾ അ​ടി​മാ​ലി​യി​ലേ​ക്ക് വേ​ഗ​ത്തി​ൽ എ​ത്താ​നു​ള്ള മാ​ർ​ഗ​മാ​ണി​ത്.