ഓ​ടി ര​ക്ഷ​പ്പെടാ​ൻ ശ്ര​മി​ച്ച വി​ചാ​ര​ണത്ത​ട​വു​കാ​ര​നെ പി​ടികൂ​ടി
Tuesday, January 18, 2022 11:02 PM IST
മു​ട്ടം: പോ​ലീ​സി​നെ വെ​ട്ടി​ച്ച് ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച വി​ചാ​ര​ണ ത​ട​വു​കാ​ര​നെ പി​ടി​കൂ​ടി. മു​ട്ടം ജി​ല്ലാ ജ​യി​ലി​ലെ ത​ട​വു​കാ​ര​ൻ എ​റ​ണാ​കു​ളം കു​ട്ട​ന്പു​ഴ മാ​മ​ല​ക്ക​ണ്ടം സ്വ​ദേ​ശി പാ​റ​ക്ക​ൽ മു​ത്തു രാ​മ​കൃ​ഷ്ണ​നാ​ണ് (20) ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​ത്. മു​വാ​റ്റു​പു​ഴ കോ​ട​തി​യി​ൽ കേ​സി​ന്‍റെ വി​ചാ​ര​ണ​ക്ക് കൊ​ണ്ടു​പോ​യി തി​രി​കെ വ​രു​ന്പോ​ൾ മു​ട്ടം ജി​ല്ലാ ജ​യി​ലി​ന് സ​മീ​പ​ത്തുവ​ച്ചാ​ണ് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രെ വെ​ട്ടി​ച്ച് ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12.30 ഓ​ടെ​യാ​ണ് സം​ഭ​വം. പോ​ക്സോ കേ​സി​ൽ എ​റ​ണാ​കു​ളം ജി​ല്ലാ ജ​യി​ലി​ൽ റി​മാ​ൻ​ഡ് പ്ര​തി​യാ​യി​രു​ന്നു ഇ​യാ​ൾ. എ​റ​ണാ​കു​ളം ജി​ല്ലാ ജ​യി​ലി​ൽ സ്ഥ​ല പ​രി​മി​തി​യെ തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ ആ​റി​ന് ഇ​യാ​ളെ മു​ട്ടം ജി​ല്ലാ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​യാ​ളു​ടെ വി​ചാ​ര​ണ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ​യാ​ണ് ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക്കാ​ൻ പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ മു​വാ​റ്റു​പു​ഴ കോ​ട​തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. എ​ആ​ർ ക്യാ​ന്പി​ലെ ര​ണ്ട് പൊ​ലീ​സു​കാ​ർ​ക്കൊ​പ്പ​മാ​ണ് ഇ​യാ​ളെ കോ​ട​തി​യി​ലേ​ക്ക് അ​യ​ച്ച​ത്. മു​ട്ടം ജി​ല്ലാ ജ​യി​ലി​ന്‍റെ മു​ന്നി​ലു​ള്ള റോ​ഡി​ലും പി​ന്നീ​ട് റ​ബ​ർ തോ​ട്ട​ത്തി​ലൂ​ടെ​യും ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പോ​ലീ​സും ജ​യി​ൽ ജീ​വ​ന​ക്കാ​രും ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.