നി​രോ​ധ​ന​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും
Tuesday, January 18, 2022 11:02 PM IST
ജി​ല്ല​യി​ലെ എ​ല്ലാ​ത്ത​രം മ​ത, സാ​മൂ​ഹ്യ, രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക, സാ​മു​ദാ​യി​ക പൊ​തു​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ഇ​നി​യൊ​രു​ത്ത​ര​വു​ണ്ടാ​കു​ന്ന​ത് വ​രെ പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു. ഇ​ടു​ക്കി ഡാ​മു​ൾ​പ്പ​ടെ​യു​ള്ള എ​ല്ലാ പ്ര​ധാ​ന​പ്പെ​ട്ട വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും ഒ​രേ സ​മ​യം പ​ര​മാ​വ​ധി 50 പേ​ർ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം ഉ​ണ്ടാ​കു​ക​യു​ള​ളു. വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ കൃ​ത്യ​മാ​യി സാ​നി​റ്റൈ​സ് ചെ​യ്ത് മാ​സ്ക് ധ​രി​ച്ച് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് മാ​ത്രം പ​ര​മാ​വ​ധി 50 പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും ര​ണ്ട് ഡോ​സ് വാ​ക്സി​ൻ എ​ടു​ത്തി​രി​ക്ക​ണം.
ഷോ​പ്പിം​ഗ് മാ​ളു​ക​ൾ, സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ മ​റ്റ് വ​ലി​യ ക​ട​ക​ൾ എ​ന്നി​വ​യി​ൽ 25 സ്ക്വ​യ​ർ ഫീ​റ്റി​ൽ ഒ​രാ​ളെ​ന്ന ക്ര​മ​ത്തി​ൽ തി​ര​ക്കു​ക​ൾ ഒ​ഴി​വാ​ക്കി പൊ​തു​ജ​ന​ങ്ങ​ളെ നി​യ​ന്ത്രി​ച്ച് ക​ട​ക​ൾ​ക്കു​ള്ളി​ൽ പ്ര​വേ​ശി​പ്പി​ക്കേ​ണ്ട​താ​ണ്. ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ സാ​നി​റ്റൈ​സ​ർ ക​ട ഉ​ട​മ സൗ​ജ​ന്യ​മാ​യി ന​ൽ​കേ​ണ്ട​തും ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധി​ച്ച് പേ​രു വി​വ​ര​ങ്ങ​ൾ സൂ​ക്ഷി​ക്കേ​ണ്ട​തു​മാ​ണ്. ജി​ല്ല​യി​ലെ ജി​മ്മു​ക​ൾ, സ്വി​മ്മിം​ഗ് പൂ​ളു​ക​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം നി​രോ​ധി​ച്ചു.

ഹോ​ട്ട​ലു​ക​ളി​ൽ ഇ​രു​ത്തി​യു​ള്ള ഭ​ക്ഷ​ണ വി​ത​ര​ണം അ​ൻ​പ​ത് ശ​ത​മാ​നം സീ​റ്റു​ക​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് മാ​ത്ര​മേ ന​ട​ത്തു​വാ​ൻ പാ​ടു​ള്ളു. എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഓ​ണ്‍​ലൈ​ൻ മു​ഖേ​ന വി​ൽ​പ്പ​ന പ്രോ​ൽ​സാ​ഹി​പ്പി​ക്ക​ണം. ഹോ​ട്ട​ലു​ക​ളി​ലെ പാ​ർ​ട്ടി ഹാ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​രോ​ധി​ച്ചു.

ജി​ല്ല​യി​ൽ കോ​വി​ഡ് ക്ല​സ്റ്റ​റു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കു​മാ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പീ​ക​രി​ക്ക​ണം.​ജി​ല്ല​യി​ൽ ന​ട​ത്തു​ന്ന എ​ല്ലാ ഗ്രാ​മ​സ​ഭ​ക​ളും, വി​ക​സ​ന സെ​മി​നാ​റു​ക​ളും ഓ​ണ്‍​ലൈ​നാ​യി മാ​ത്ര​മേ ന​ട​ത്താ​ൻ പാ​ടു​ള​ളൂ.