എം​ഡി​എം​എ​യു​മാ​യി യു​വ​തിയടക്കം അ​ഞ്ചുപേ​ർ പി​ടി​യി​ൽ
Monday, January 17, 2022 10:42 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ര​ണ്ട​ര​ഗ്രാം എം​ഡി​എം​എ യു​മാ​യി യു​വ​തി​യ​ട​ക്കം അ​ഞ്ച് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളെ വ​ണ്ടി​പ്പെ​രി​യാ​ർ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് 100 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു ബം​ഗ​ളൂ​രുവിനു​ പോ​യി അ​വി​ടെ നി​ന്നും ത​മി​ഴ്നാ​ട് വ​ഴി കേ​ര​ള​ത്തി​ലെ​ത്തി​യ​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ള​യ ഡൈ​ന (22), വി​ജേ​ഷ് (29), നി​തീ​ഷ് (28), കി​ര​ണ്‍ (29), പ്ര​കോ​ഷ് (27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ത്തു.​പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.

വ​ണ്ടി​പ്പെ​രി​യാ​ർ എ​ക്്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി​നീ​ഷ് സു​കു​മാ​ര​ൻ, സി. ​പി. കൃ​ഷ്ണ​കു​മാ​ർ, രാ​ജ​കു​മാ​ർ,പ്ര​മോ​ദ് ദീ​പുകു​മാ​ർ, ഐ. ​ബി. സേ​വ്യ​ർ, ശ​ശി​ക​ല എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.