ദേ​വി​കു​ള​ത്ത് കാ​ർ മ​റി​ഞ്ഞ് അ​പ​ക​ടം
Monday, January 17, 2022 10:40 PM IST
മൂ​ന്നാ​ർ: കൊ​ച്ചി - ധ​നു​ഷ്ക്കൊ​ടി ദേ​ശീ​യ​പാ​ത​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട് കാ​ർ ഇ​രു​പ​ത് അ​ടി താ​ഴ്ച​യി​ലേ​യ്ക്ക് മ​റി​ഞ്ഞു. ദേ​വി​കു​ളം ഇ​ര​ച്ചി​ൽ​പാ​റ​യ്ക്ക് സ​മീ​പം പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പെ​രു​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണ് നീ​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ​ത്.

റോ​ഡ് സൈ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന റേ​ഷ​ൻ വ്യാ​പാ​രി രാ​ജ​യു​ടെ മാ​രു​തി വാ​നി​ൽ ഇ​ടി​ച്ച് വാ​ഹ​ന​ത്തി​ന്‍റെ വേ​ഗ​ത കു​റ​ഞ്ഞ​ത് മൂ​ല​മാ​ണ് യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ട​ത്. റോ​ഡ​രു​കി​ലെ കെ​ട്ടി​ട​ത്തി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത കാ​ല​ത്ത് റോ​ഡി​ന്‍റെ വീ​തി​കൂ​ടി​യ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ അ​മി​ത വേ​ഗ​ത​യി​ൽ പോ​കു​ന്ന​ത് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

അ​പ​ക​ട സാ​ധ്യ​ത ഏ​റെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.