അ​ഞ്ചു​രു​ളി​യി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണം പൊ​ളി​ച്ചു മാ​റ്റ​ണമെന്ന്
Monday, January 17, 2022 10:40 PM IST
ക​ട്ട​പ്പ​ന: അ​ഞ്ചു​രു​ളി വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണം 15 ദി​വ​സ​ത്തി​ന​കം പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ഡാം ​സേ​ഫ്റ്റി അ​സി. എ​ൻ​ജി​നീ​യ​ർ ക​ത്ത് ന​ൽ​കി. ക​ഐ​സ്ഇ​ബി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള മൂ​ന്ന് ചെ​യിൻ പ്ര​ദേ​ശ​ത്താ​ണ് നി​ർ​മാ​ണം ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്നു വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് കെ​ട്ടി​ടെ നി​ർ​മി​ച്ച ആ​ളി​നു ക​ത്തു ന​ൽ​കി​യ​ത്.

കാ​ഞ്ചി​യാ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചു​രു​ളി വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ വാ​ഹ​ന പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​നോ​ട് ചേ​ർ​ന്നാ​ണ് സ്വ​കാ​ര്യ വ്യ​ക്തി ക​ട​മു​റി നി​ർ​മി​ച്ച​ത്.

അ​നു​മ​തി വാ​ങ്ങാ​തെ​യാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​തെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ കാ​ഞ്ചി​യാ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി നി​ർ​മി​തി പൊ​ളി​ച്ച് നീ​ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യു​ന്നു. ഒ​ന്നി​ല​ധി​കം ത​വ​ണ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടും ക​ത്ത് നി​ര​സി​ച്ച​തോ​ടെ​യാ​ണ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി​വ​രം കെഎ​സ്ഇ ​ബിയെ ​അ​റി​യി​ച്ച​ത്.