ജോ​സ​ഫി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് ഗൂ​ഢ​ല​ക്ഷ്യം: കേ​ര​ള കോ​ണ്‍-​എം
Monday, January 17, 2022 10:36 PM IST
തൊ​ടു​പു​ഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി​യു​മാ​യി യോ​ജി​ക്കാ​വു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന പി.​ജെ. ജോ​സ​ഫി​ന്‍റെ പ്ര​സ്താ​വ​ന ഗൂ​ഢ​ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യാ​ണെ​ന്ന് പാ​ർ​ട്ടി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ പ​റ​ഞ്ഞു.

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നെ ത​ക​ർ​ക്കു​വാ​നും ജോ​സ് കെ. ​മാ​ണി​യെ വ്യ​ക്തി​ഹ​ത്യ ന​ട​ത്താ​നും കി​ട്ടു​ന്ന അ​വ​സ​ര​ങ്ങ​ൾ വി​നി​യോ​ഗി​ച്ച് പ​രാ​ജ​യ​പ്പെ​ട്ട ജോ​സ​ഫി​ന്‍റെ യോ​ജി​പ്പി​നെ​കു​റി​ച്ചു​ള്ള പ്ര​സ്താ​വ​ന അ​വ​സ​ര​വാ​ദ രാ​ഷ്‌ട്രീ​യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി മാ​ത്ര​മേ കാ​ണാ​നാ​കൂ.​ പാ​ർ​ട്ടി​യു​ടെ നി​ല​പാ​ടു​ക​ളോ​ടും എ​ൽ​ഡി​എ​ഫി​ന്‍റെ ന​യ​ങ്ങ​ളോ​ടും യോ​ജി​ക്കാ​വു​ന്ന ആ​രും പാ​ർ​ട്ടി​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന​ത് സ്വാ​ഗ​തം ചെ​യ്യും.​ എ​ൽ​ഡി​എ​ഫി​ൽ അ​ർ​ഹ​ത​പ്പെ​ട്ട സ്ഥാ​ന​വും പ​രി​ഗ​ണ​ന​യും കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന് ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.