വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ഭാ​സ്ക​ര​ൻ രാ​ജി​വ​ച്ചു
Monday, January 17, 2022 10:36 PM IST
വ​ണ്ണ​പ്പു​റം: കേ​ര​ള കോ​ണ്‍​ഗ്ര​സ് അം​ഗ​വും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന രാ​ജീ​വ് ഭാ​സ്ക​ര​ൻ രാ​ജി​വ​ച്ചു. യു​ഡി​എ​ഫി​ലെ ധാ​ര​ണ​പ്ര​കാ​ര​മാ​ണ് രാ​ജി. തു​ട​ർ​ന്നു​ള്ള നാ​ലു​വ​ർ​ഷം കോ​ണ്‍​ഗ്ര​സി​നാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം. എ​സ് സി ​സം​വ​ര​ണ​മാ​യ ഇ​വി​ടെ നാ​ലാം​വാ​ർ​ഡം​ഗ​മാ​യ എം.​എ.​ബി​ജു തു​ട​ർ​ന്നു പ്ര​സി​ഡ​ന്‍റാ​കും.

ലീ​ഗി​ലെ സു​ബൈ​ദ സു​ബൈ​റാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്. പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫി​ന് ഒ​ന്പ​തും എ​ൽ​ഡി​എ​ഫി​ന് ഏ​ഴും ബി​ജെ​പി​ക്ക് ഒ​രം​ഗ​വു​മാ​ണു​ള്ള​ത്. പ്ര​സി​ഡ​ന്‍റ് പ​ദ​വി കോ​ണ്‍​ഗ്ര​സി​നു കൈ​മാ​റു​ന്പോ​ൾ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ സ്ഥാ​നം വി​ട്ടു​ന​ൽ​കാ​നു​മാ​ണ് ധാ​ര​ണ.

പോ​സ്റ്റ്മെ​ട്രി​ക് സ്കോ​ള​ർ​ഷി​പ്പ്

ഇ​ടു​ക്കി: സം​സ്ഥാ​ന​ത്തെ ഒ​ഇ​സി സ​മാ​ന 30 സ​മു​ദാ​യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​രും സം​സ്ഥാ​ന​ത്തി​നു പു​റ​ത്തെ ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള വി​ദ്യാ​ഭാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ, ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ൾ​ക്ക് പ​ഠി​ക്കു​ന്ന​വ​രു​മാ​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നു പോ​സ്റ്റ്മെ​ട്രി​ക് സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ഒ​ഇ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് വ​രു​മാ​ന പ​രി​ധി​യി​ല്ലാ​തെ​യും ഒ​ഇ​സി​ക്ക് സ​മാ​ന 30 സ​മു​ദാ​യ​ങ്ങ​ളി​ൽപെട്ട​വ​ർ​ക്ക് ആ​റു ല​ക്ഷം രൂ​പ കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​ന പ​രി​ധി​യി​ലു​മാ​ണ് സ്കോ​ള​ർ​ഷി​പ്പ് അ​നു​വ​ദി​ക്കു​ന്ന​ത്. www.egrtanz.kerala.gov.in എ​ന്ന പോ​ർ​ട്ട​ലിലൂടെയാണ്് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.www.bcdd.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ അ​പേ​ക്ഷ ല​ഭി​ക്കും. അ​ടു​ത്ത​മാ​സം 20 വ​രെ അ​പേ​ക്ഷി​ക്കാം.