ബ​ജ​റ്റ്: ഫാ​ർ​മേ​ഴ്സ് ക്ല​ബ് നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചു
Monday, January 17, 2022 10:36 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന ബ​ജ​റ്റി​നു മു​ന്നോ​ടി​യാ​യി തൊ​ടു​പു​ഴ ഫാ​ർ​മേ​ഴ്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി, ധ​ന മ​ന്ത്രി,കൃ​ഷി മ​ന്ത്രി,ഗ​വ​ർ​ണ​ർ എ​ന്നി​വ​ർ​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചു.

കൃ​ഷി സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും വ​ന​മേ​ഖ​ല​യി​ൽ നി​ന്നും ഒ​ഴു​കി അ​ണ​ക്കെ​ട്ടു​ക​ളി​ലും പു​ഴ​ക​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ൽ ലേ​ലം ചെ​യ്തു ല​ഭി​ക്കു​ന്ന തു​ക ക​ർ​ഷി​ക​വി​ള​ക​ൾ​ക്ക് താ​ങ്ങുവി​ല ന​ൽ​കാ​ൻ ഉ​പ​യോ​ഗി​ക്കു​ക, നി​ല​വി​ലെ താ​ങ്ങു​വി​ല ഉ​യ​ർ​ത്തു​ക, ക​ർ​ഷ​ക​ർ​ക്ക് ഉ​യ​ർ​ന്ന പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ക, വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ​പൊ​ലി​ഞ്ഞ ക​ർ​ഷ​ക​രു​ടെ കു​ടും​ബ​ത്തി​ന് 25 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ.

വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ലം കൃ​ഷി ന​ശി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് വേ​ഗ​ത്തി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യാ​ൻ വ​നാ​തി​ർ​ത്തി​ക​ളി​ൽ സോ​ളാ​ർ വേ​ലി നി​ർ​മി​ക്ക​ണ​മെ​ന്നും യു​വ ക​ർ​ഷ​ക​ർ​ക്ക് പാ​രി​തോ​ഷി​കം ന​ൽ​ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.