ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യു​മാ​യി പ്ര​കൃ​തി ക​ർ​ഷ​ക യു​വാ​ക്ക​ൾ
Sunday, January 16, 2022 11:17 PM IST
പൂ​ച്ചാ​ക്ക​ൽ: പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ഭാ​ര​തീ​യ പ്ര​കൃ​തികൃ​ഷി പ​ദ്ധ​തി​യി​ലെ ക​ർ​ഷ​ക യു​വാ​ക്ക​ൾ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യു​മാ​യി വീ​ണ്ടും രം​ഗ​ത്ത്. ചീ​ര, പാ​വ​ൽ, പ​ട​വ​ലം, പീ​ച്ചി​ൽ, വെ​ണ്ട, വ​ഴു​ത​ന, പ​ച്ച​മു​ള​ക്, ക്വാ​ളി​ഫ്ല​വ​ർ തു​ട​ങ്ങി വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ളാ​ണ് ഇ​ക്കു​റി ചെ​യ്യു​ന്ന​ത്. ക​ർ​ഷ​ക​രാ​യ ഡി. സാ​ബു, രാ​മ​ച​ന്ദ്ര​ൻ, ജോ​യി എ​ന്നി​വ​രാ​ണ് പാ​ട്ട​ത്തി​നെ​ടു​ത്ത ത​രി​ശു​ഭൂ​മി​യി​ൽ കൃ​ഷി ഇ​റ​ക്കു​ന്ന​ത്. വി​ത്തു​പാ​ക​ൽ ച​ട​ങ്ങ് അ​രൂ​ർ എം​എ​ൽ​എ ദ​ലീ​മ ​ജോ​ജോ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​എം. പ്ര​മോ​ദ്, പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ധ​ന്യ സ​ന്തോ​ഷ്, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്മി​ത ദേ​വാ​ന​ന്ദ്, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ വി.​ആ​ർ. ര​ജി​ത ടീ​ച്ച​ർ, രാ​ജി​മോ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ​ച്ച​ക്ക​റിക്കൃ​ഷി കൂ​ടാ​തെ മീ​ൻ വ​ള​ർ​ത്ത​ൽ, വെ​റ്റി​ല കൊ​ടി എ​ന്നി​വ​യും കൃ​ഷി ചെ​യ്തു​വ​രു​ന്നു.