ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ടീം ​സ​ഹാ​യം തേ​ടു​ന്നു
Sunday, January 16, 2022 11:14 PM IST
കോ​​ട്ട​​യം: വേ​​ൾ​​ഡ് ആം​​പ്യൂ​​ട്ടി ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ന്‍റെ കീ​​ഴി​​ൽ ഇ​​റാ​​ൻ ആം​​പ്യൂ​​ട്ടി ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ൻ, ഇ​​റാ​​ൻ കി​​ഷ് ഐ​​ല​​ൻ​​ഡി​​ൽ മാ​​ർ​​ച്ച് അ​​ഞ്ചു മു​​ത​​ൽ ഒ​​ന്പ​​തു വ​​രെ ന​​ട​​ത്തു​​ന്ന ശാ​​രീ​​രി​​ക വൈ​​ക​​ല്യ​​മു​​ള്ള​​വ​​രു​​ടെ വെ​​സ്റ്റ് ഏ​​ഷ്യ​​ൻ ആം​​പ്യൂ​​ട്ടി ഫു​​ട്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന് പോ​​കാ​​ൻ സാ​​ന്പ​​ത്തി​​കം ഇ​​ല്ലാ​​തെ വി​​ഷ​​മി​​ക്കു​​ക​​യാ​​ണ്. 18 അം​​ഗ ഇ​​ന്ത്യ​​ൻ ടീം ​​ഒ​​രാ​​ൾ​​ക്ക് ഏ​​ക​​ദേ​​ശം ഒ​​രു ല​​ക്ഷ​​ത്തി അ​​റു​​പ​​തി​​നാ​​യി​​രം രൂ​​പ​​യാ​​ണ് ചെ​​ല​​വ് വ​​രു​​ന്ന​​ത്. ടീ​​മി​​ലെ എ​​ല്ലാ മ​​ത്സ​​രാ​​ർ​​ഥി​​ക​​ളും നി​​ർ​​ധ​​ന കു​​ടും​​ബ​​ത്തി​​ലെ അം​​ഗ​​ങ്ങ​​ളാ​​ണ്. നി​​ല​​വി​​ൽ ആം​​പ്യൂ​​ട്ടി ഫു​​ട്ബോ​​ൾ സം​​സ്ഥാ​​ന, കേ​​ന്ദ്ര സ​​ർ​​ക്കാ​​രു​​ക​​ൾ അം​​ഗീ​​ക​​രി​​ക്കാ​​ത്ത​​തി​​നാ​​ൽ യാ​​തൊ​​രു സ​​ഹാ​​യ​​വും ല​​ഭി​​ക്കു​​ന്നി​​ല്ല. ആ​​ദ്യ​​മാ​​യാ​​ണ് ഏ​​ഷ്യ​​ൻ ആം​​പ്യൂ​​ട്ടി ഫു​​ട്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ന​​ട​​ക്കു​​ന്ന​​ത്.

സ്പോ​​ർ​​ട്സി​​നെ സ്നേ​​ഹി​​ക്കു​​ന്ന ന​​ല്ല വ്യ​​ക്തി​​ക​​ളോ ക​​ന്പ​​നി​​ക​​ളോ ഇ​​ന്ത്യ​​ൻ ടീ​​മി​​നെ സ്പോ​​ണ്‍​സ​​ർ​​ഷി​​പ്പ് ന​​ൽ​​കി സ​​ഹാ​​യി​​ക്കു​​മെ​​ന്നു​​ള്ള പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് മ​​ത്സ​​രാ​​ർ​​ഥി​​ക​​ളും, പാ​​രാ ആം​​പ്യൂ​​ട്ടി ഫു​​ട്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ ഇ​​ന്ത്യ​​യും. ടീ​​മി​​നെ സ്പോ​​ണ്‍​സ​​ർ ചെ​​യ്യാ​​ൻ താ​​ല്പ​​ര്യ​​മു​​ള്ള വ്യ​​ക്തി​​ക​​ൾക്കും സ്ഥാ​​പ​​ന​​ങ്ങ​​ൾക്കും 9809921065 ൽ ബ​​ന്ധ​​പ്പെ​​ടാം.