ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ച്ച വാ​ഹ​നം നീ​ക്കം ചെ​യ്യാ​ൻ ശ്ര​മി​ച്ച പോ​ലീ​സ് സം​ഘ​ത്തെ ത​ട​ഞ്ഞു
Sunday, January 16, 2022 11:14 PM IST
മൂ​ന്നാ​ർ: ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ച്ച കാ​ർ നീ​ക്കം ചെ​യ്യാ​ൻ ശ്ര​മി​ച്ച പോ​ലീ​സ് സം​ഘ​ത്തെ വ​ഴി​യി​ൽ ത​ട​ഞ്ഞിട്ടു. മൂ​ന്നാ​ർ എ​സ് ഐ ​ എം.​പി. സാ​ഗ​റി​നെ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യു​മാ​ണ് മാ​ട്ടു​പ്പെ​ട്ടി​ക്കു സ​മീ​പം ഫോ​ട്ടോ പോ​യി​ന്‍റി​ൽ ഒ​രു​സം​ഘമാ​ളു​ക​ൾ ത​ട​ഞ്ഞു നി​ർ​ത്തി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഞാ​യ​റാ​ഴ്ച്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. സ്ത്രീ​ക​ള​ട​ക്കം പ​തി​ന​ഞ്ചോ​ളം പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​സ​ഭ്യം പ​റ​ഞ്ഞ് പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞി​ട്ട​ത്.

ടോ​പ് സ്റ്റേ​ഷ​ൻ റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യ​പ്പോ​ൾ ഫോ​ട്ടോ പോ​യി​ന്‍റി​ൽ വ​ല​തുവ​ശ​ത്ത് കി​ട​ന്ന കാ​ർ മാ​റ്റാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് ചി​ല​രെ പ്ര​കോ​പി​പ്പി​ച്ച​ത്. കാ​റ് മാ​റ്റി​യി​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ട എ​സ്ഐ​യെ ര​ണ്ട് പേ​ർ പ​ര​സ്യ​മാ​യി അ​സ​ഭ്യം പ​റ​ഞ്ഞു. ഇ​ത് ചോ​ദ്യം ചെ​യ്ത സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​റെ അ​ക്ര​മി​സം​ഘം പി​ടി​ച്ചു നി​ർ​ത്തി.

ഇ​ത് ക​ണ്ട എ​സ്ഐ യും മ​റ്റ് പോ​ലീ​സു​കാ​രും ബ​ലം പ്ര​യോ​ഗി​ച്ച് പോ​ലീ​സു​കാ​ര​നെ ര​ക്ഷ​പെ​ടു​ത്തി. ഇ​തോ​ടെ ര​ണ്ട് സ്ത്രീ​ക​ള​ട​ക്കം പ​തി​ന​ഞ്ചോ​ളം പേ​ര​ട​ങ്ങു​ന്ന സം​ഘം സ്ഥ​ല​ത്തെ​ത്തി പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞി​ട്ടു. ഉ​ച്ച​ത്തി​ൽ ആ​ക്രോ​ശി​ച്ചും വാ​ഹ​ന​ത്തി​ന്‍റെ ബോ​ണ​റ്റി​ല​ടി​ച്ചും ഒ​രു മ​ണി​ക്കൂ​റോ​ളം ആ​ക്ര​മി സം​ഘം ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. കൂ​ടു​ത​ൽ പോ​ലീ​സ് എ​ത്തു​മെ​ന്ന സ്ഥി​തി ഉ​ണ്ടാ​യ​പ്പോ​ഴാ​ണ് പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ മു​ന്നി​ൽ നി​ന്നും സം​ഘം മാ​റി​യ​ത്.
പോ​ലീ​സി​ന്‍റെ ക്രി​മി​ന​ൽ മു​ക്ത സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത​വ​രെ ടൂ​റി​സം രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മെ​ന്ന് എ​സ് ഐ ​പ​റ​യു​ന്നു. ക​ണ്ടാ​ല​റി​യാ​വു​ന്ന പ​തി​ന​ഞ്ച് പേ​ർ​ക്കെ​തി​രെ കേ​സ് എ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

സം​ഭ​വം ദേ​വി​കു​ളം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ആ​യ​തി​നാ​ൽ അ​വി​ടെ​യാ​കും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ പോ​ലീ​സാ​ണ് പ്ര​കോ​പ​നം സൃ​ഷ്ടി​ച്ച​തെ​ന്നും ത​ങ്ങ​ളെ അ​സ​ഭ്യം പ​റ​യു​ക​യാ​യി​രു​ന്നെ​ന്നും പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞ​വ​ർ പ​റ​യു​ന്നു.