കോട്ടയം, ഇടുക്കി ജില്ലകളിൽ ഇലക്ട്രിക്ക് ചാർജിംഗ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു
Sunday, January 16, 2022 11:14 PM IST
മു​ണ്ട​ക്ക​യം: കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ആ​ദ്യ​മാ​യി ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​ൻ ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് മി​സ്റ്റി മൗ​ണ്ടൈ​ൻ എ​ക്സ്പീ​രി​യ​ൻ​സ്. കോ​ട്ട​യം ജി​ല്ല​യി​ൽ മു​ണ്ട​ക്ക​യം പൈ​ങ്ങ​ന പാ​ല​ത്തി​ൽ സ​മീ​പ​വും ഇ​ടു​ക്കി ജി​ല്ല​യി​ൽ കു​ട്ടി​ക്കാ​ന​ത്തു​മാ​ണ് ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നു​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. വെ​റും ഇ​രു​പ​തു മി​നി​റ്റ് കൊ​ണ്ട് എ​ല്ലാ ഇ​ല​ക്ട്രി​ക്ക് കാ​റു​ക​ൾ​ക്കും 80 ശ​ത​മാ​നം റീ​ചാ​ർ​ജ് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നി​ൽ ഫു​ള്ളി ഓ​ട്ടോ​മാ​റ്റി​ക് സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​ല​ക്ട്രി​ക് വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന മൊ​ബൈ​ൽ ആ​പ്പ് വ​ഴി​യും ആ​ർ​എ​ഫ്ഐ​ഡി കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചു​മാ​ണ് റീ​ചാ​ർ​ജിം​ഗ് ന​ട​ക്കു​ന്ന​ത്. ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ രാ​ജ്യ​ത്ത് എ​ല്ലാ സ്ഥ​ല​ത്തു​മു​ള്ള റീ​ച്ചാ​ർ​ജ് സ്റ്റേ​ഷ​നി​ലെ വി​വ​ര​ങ്ങ​ളും വാ​ഹ​ന​ത്തി​ലെ ചാ​ർ​ജ് സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ളും കൃ​ത്യ​മാ​യി അ​റി​യാം.

ഫാ​സ്റ്റ് ചാ​ർ​ജ്, സ്ലോ ​ചാ​ർ​ജ് എ​ന്നി​ങ്ങ​നെ ര​ണ്ട് സം​വി​ധാ​ന​ങ്ങ​ളാ​ണ് സ്റ്റേ​ഷ​നി​ൽ ഉ​ണ്ടാ​ക്കു​ക. ഫാ​സ്റ്റ് ചാ​ർ​ജി​ൽ 20 മി​നി​റ്റു​കൊ​ണ്ട് വാ​ഹ​ന​ത്തി​ന്‍റെ 80 ശ​ത​മാ​ന​വും ചാ​ർ​ജിം​ഗ് പൂ​ർ​ത്തി​യാ​കാ​നാ​കും. യൂ​ണി​റ്റ്, ഇ​ന്ത്യ​ൻ റു​പ്പി, മി​നി​റ്റ് എ​ന്നീ താ​രി​ഫു​ക​ളി​ലാ​ണ് റീ​ചാ​ർ​ജിം​ഗ് ന​ട​ത്തു​ക. 15 മി​നി​റ്റി​ന് ചാ​ർ​ജിം​ഗ് ഫീ​സ് 135 രൂ​പ​യാ​ണ്. മു​ഴു​വ​ൻ ചാ​ർ​ജി​ൽ 400 കി​ലോ​മീ​റ്റ​ർ ഓ​ടു​ന്ന വാ​ഹ​ന​ത്തി​ന് 80 ശ​ത​മാ​നം ചാ​ർ​ജ് ചെ​യ്യു​വാ​ൻ 20 മി​നി​റ്റാ​ണ് എ​ടു​ക്കു​ക. ഇ​തി​നാ​യി വേ​ണ്ടി​വ​രു​ന്ന തു​ക ഇ​രു​ന്നൂ​റി​ൽ താ​ഴെ​യും.

ടൂ​റി​സം മേ​ഖ​ല​യു​ടെ പ്ര​ത്യേ​ക​ത ക​ണ​ക്കി​ലെ​ടു​ത്ത് ടാ​റ്റാ ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് മി​സ്റ്റി മൗ​ണ്ടൈ​ൻ എ​ക്സ്പീ​രി​യ​ൻ​സ് മു​ണ്ട​ക്ക​യ​ത്തും കു​ട്ടി​ക്കാ​ന​ത്തും ര​ണ്ട് റീ​ചാ​ർ​ജ് സ്റ്റേ​ഷ​ൻ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ചാ​ർ​ജിം​ഗ് സ​മ​യ​ത്ത് യാ​ത്ര​ക്കാ​ർ​ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും സ്റ്റേ​ഷ​നോ​ട് അ​നു​വ​ദി​ച്ച ഒ​രു​ക്കി​യി​ട്ടു​ണ്ട്.