വി​ശ്വാ​സ​പ​രി​ശീ​ല​ന കേ​ന്ദ്രം ആ​ശീ​ർ​വ​ദി​ച്ചു
Sunday, January 16, 2022 11:14 PM IST
കോ​ടു​വേ​ലി: ലി​റ്റി​ൽ​ഫ്ള​വ​ർ ഇ​ട​വ​ക സ്ഥാ​പി​ച്ച​തി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി സ​മാ​പ​ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ള്ളി​യോ​ടു ചേ​ർ​ന്നു നി​ർ​മി​ച്ചി​രി​ക്കു​ന്ന സു​വ​ർ​ണ​ജൂ​ബി​ലി സ്മാ​ര​ക വി​ശ്വാ​സ​പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ശി​ർ​വാ​ദം കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്നു കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ത്തി​യ സ​മ്മേ​ള​നം ബി​ഷ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​എം​ഐ കാ​ർ​മ​ൽ പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ ഫാ.​ബി​ജു കൂ​ട്ട​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​വി​കാ​രി ഫാ.​തോ​മ​സ് മ​ഞ്ഞ​ക്കു​ന്നേ​ൽ, കാ​ളി​യാ​ർ ഫൊ​റോ​ന​വി​കാ​രി ഫാ.​ജോ​ണ്‍ ആ​നി​ക്കോ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർ​ധ​ന കു​ടും​ബ​ത്തി​നു നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന​വും മാ​ർ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ നി​ർ​വ​ഹി​ച്ചു.

മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു

രാ​ജാ​ക്കാ​ട് : ശു​ചി​ത്വ പ​ദ​വി പു​ര​സ്ക്കാ​രം ല​ഭി​ച്ച രാ​ജാ​ക്കാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന് നാ​ണ​ക്കേ​ടാ​യി മാ​ലി​ന്യ​കൂ​ന്പാ​രം എ​ന്ന ‘ദീ​പി​ക’ വാ​ർ​ത്ത​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് വ​ഴി​യ​രി​കി​ലും തോ​ട്ടി​ലും കൃ​ഷി​സ്ഥ​ല​ങ്ങ​ളി​ലും നി​ക്ഷേ​പി​ച്ചി​രു​ന്ന മ​ദ്യ​കു​പ്പി​ക​ളും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്തു. രാ​ജാ​ക്കാ​ട് ബി​വ​റേ​ജ് ഒൗ​ട്ട് ലെ​റ്റി​ന് സ​മീ​പ​മു​ള​ള പ​റ​ന്പി​ലും തോ​ട്ടി​ലും റോ​ഡ​രി​കി​ലു​മാ​യാ​ണ് മ​ദ്യ​ക്കു​പ്പി അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ളും സ​മീ​പ ക​ട​ക​ളി​ൽ​നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ളും നി​ക്ഷേ​പി​ച്ചി​രു​ന്ന​ത്. റോ​ഡ​രി​കി​ൽ മ​ദ്യ​ക്കു​പ്പി​ക​ൾ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ത​ല്ലി​പ്പൊ​ട്ടി​ച്ചി​ടു​ക​യും സ​മീ​പ​ത്തെ പ​റ​ന്പു​ക​ളി​ൽ വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്യു​ന്ന​ത് വ്യാ​പ​ക​മാ​യ പ​രാ​ധി​ക്കു കാ​ര​ണ​മാ​യി​രു​ന്നു.