ജി​ല്ലാ റ​ഗ്ബി മ​ൽ​സ​രം ന​ട​ത്തി
Sunday, January 16, 2022 11:14 PM IST
തൊ​ടു​പു​ഴ: ഒ​ളി​ന്പി​ക് ഗെ​യിം​സി​ന്‍റെ ഭാ​ഗ​മാ​യി മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ് ഗ്രൗ​ണ്ടി​ൽ ജി​ല്ലാ റ​ഗ്ബി മ​ൽ​സ​രം സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു . മ​ൽ​സ​ര​ത്തി​നു മു​ന്നോ​ടി​യാ​യി ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ റ​ഗ്ബി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​ടി.​ജോ​ർ​ജി​ന് ദീ​പ​ശി​ഖ കൈ​മാ​റി. തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി കെ. ​സ​ദ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സം​സ്ഥാ​ന റ​ഗ്ബി അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ സ​ലി കെ. ​ഇ​ട​ശേ​രി, ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എം.​എ​സ്. പ​വ​ന​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ നൈ​സി ഡി​നി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ തൊ​ടു​പു​ഴ ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് ക്ല​ബും വ​നി​താ​വി​ഭാ​ഗ​ത്തി​ൽ വ​ണ്ണ​പ്പു​റം ബീ​സ്റ്റും ചാ​ന്പ്യന്മാ​രാ​യി. വി​ജ​യി​ക​ൾ​ക്ക് ഡോ.​രോ​ഹി​ത് ജോ​ണ്‍ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.