തൊ​ടു​പു​ഴ​യി​ൽ പ​ല​ച​ര​ക്കു ക​ട ക​ത്തി​ക്കു​വാ​ൻ ശ്രമം
Sunday, January 16, 2022 11:14 PM IST
തൊടുപുഴ: തൊടുപു​ഴ​യി​ൽ പ​ല​ച​ര​ക്കു ക​ട ക​ത്തി​ക്കു​വാ​ൻ ശ്രമം. വാ​ട്ട​ർ അ​തോ​റി​ട്ടി റോ​ഡി​ൽ വെ​ളി​യ​ത്ത് ലോ​ഡ്ജി​നോ​ട് ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ലി​ക്ക​ൽ ഷാ​ജി​യു​ടെ ക​ട​യ്ക്കാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​ർ തീ​വ​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ സ്ഥാ​പ​നം തു​റ​ക്കു​വാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ഒ​രു​വ​ശ​ത്തു തീ​പി​ടി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

തീ ​പ​ട​ർ​ന്ന​പ്പോ​ൾ ഇ​തി​നോ​ട് ചേ​ർ​ന്ന് ശു​ദ്ധ​ജ​ലം പോ​കു​ന്ന പൈ​പ്പി​ന് തീ​പി​ടി​ച്ചു, പൈ​പ്പ് പൊ​ട്ടി വെ​ള്ളം ഒ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് തീ​യ​ണ​യു​ക​യാ​യി​രു​ന്നു. അ​ത​ല്ലാ​യി​രു​ന്നെ​ങ്കി​ൽ സ്ഥാ​പ​നം പൂ​ർ​ണമാ​യും ക​ത്തി ന​ശി​ക്കു​ക​യും സ​മീ​പ​ത്തു നി​ര​വ​ധി ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന ലോ​ഡ്ജി​ലേ​ക്ക് തീ ​പ​ട​ർ​ന്നു വ​ൻ ദു​ര​ന്തം ഉ​ണ്ടാ​കു​മാ​യി​രു​ന്നു. അ​യ്യാ​യി​രം രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ട് . ഒ​രാ​ൾ ക​ട​യ്ക്കു തീ​വെ​ച്ച ശേ​ഷം ഓ​ടി മ​റ​യു​ന്ന ദൃ​ശ്യം സി ​സി ടി ​വി യി​ൽ ല​ഭി​ച്ചി​ട്ടു​ണ്ട്. തൊ​ടു​പു​ഴ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വി​ര​ല​ട​യാ​ള വി​ദ​ക്ത​രും തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.