തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്ക​മെ​ന്ന്
Sunday, January 16, 2022 10:22 PM IST
കാ​ഞ്ചി​യാ​ർ : വോ​ട്ട​ർ​പ​ട്ടി​ക യ​ഥാ​ക്ര​മം പ്ര​സി​ദ്ധീ​ക​രി​ക്കാ​തെ കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്കം ന​ട​ത്തു​ന്ന​താ​യി യു ​ഡി എ​ഫ് ആ​രോ​പി​ച്ചു . തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​ന്‍റെ ത​ലേ ദി​വ​സം പോ​ലും വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​തെ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​താ​യാ​ണ് യു ​ഡി എ​ഫ് മെ​ന്പ​ർ​മാ​രു​ടെ ആ​രോ​പ​ണം.

ഇ​ന്നു മു​ത​ൽ എഡിഎ​സ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് വോ​ട്ട​ർ​പ​ട്ടി​ക പ​രി​ശോ​ധി​ക്കാ​ൻ പോ​ലും അ​വ​സ​രം ന​ൽ​കാ​തി​രി​ക്കു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ പ​ഞ്ചാ​യ​ത്തി​ലെ നാ​ലു വാ​ർ​ഡു​ക​ളി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ക്ര​മ​ക്കേ​ടു​ള്ള​തി​നാ​ലാ​ണ് പ​ട്ടി​ക പ​രി​ശോ​ധി​ക്കാ​ൻ അ​വ​സ​രം ന​ൽ​കാ​ത്ത​തെന്നും വോ​ട്ട​ർ​പ​ട്ടി​ക യ​ഥാ​ക്ര​മം പ്ര​സി​ദ്ധീ​ക​രി​ച്ചു തെ​ര​ഞ്ഞെ​ടു​പ്പ് സു​താ​ര്യ​മാ​യി ന​ട​ത്ത​ണ​മെ​ന്നും യുഡിഎ​ഫ് മെ​ന്പ​ർ​മാ​രാ​യ ജോ​മോ​ൻ തെ​ക്കേ​ൽ, ഷാ​ജി വേ​ലം​പ​റ​ന്പി​ൽ , റോ​യ് എ​വ​റ​സ്റ്റ്, സ​ന്ധ്യ ജ​യ​ൻ, ഷി​ജി മാ​ള​വ​ന, ലി​നു ജോ​സ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.