തൊ​ണ്ടി​ക്കു​ഴ​യി​ൽ റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളി
Sunday, January 16, 2022 10:22 PM IST
ഇ​ട​വെ​ട്ടി: കാ​രി​ക്കോ​ട്- കു​ന്നം റോ​ഡി​ൽ ആ​ളൊ​ഴി​ഞ്ഞ മേ​ഖ​ല​യി​ൽ ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ള​ട​ക്ക​മു​ള്ള മാ​ലി​ന്യം ത​ള്ളി​യ​താ​യി പ​രാ​തി. ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ തൊ​ണ്ടി​ക്കു​ഴ​യി​ലാ​ണ് മാ​ലി​ന്യം കൊ​ണ്ടു​വ​ന്നു ത​ള്ളി​യ​ത്. നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന പ്ര​ധാ​ന വ​ഴി​യാ​ണി​ത്. ഇ​ന്ന​ലെ രാ​വി​ലെ റോ​ഡി​ലൂ​ടെ എ​ത്തി​യ​വ​രാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത് ക​ണ്ടെ​ത്തി​യ​ത്. നേ​ര​ത്തേ​യും ഇ​വി​ടെ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യ​ത് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്നു.​ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ലി​ന്യം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ആ​ളെ തി​രി​ച്ച​റി​യാ​നാ​യി​ട്ടി​ല്ല. ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കൊ​പ്പം ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ ചെ​രു​പ്പു​ക​ൾ, അ​ടു​ക്ക​ള മാ​ലി​ന്യം, പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ, കു​പ്പി​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യാ​ണ് നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്.​പ​ഞ്ചാ​യ​ത്തി​ൽ നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​യി മാ​റു​ക​യാ​ണ്. പ​ഞ്ചാ​യ​ത്തി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന ക​ന​ൽ, തോ​ട്, റോ​ഡു​ക​ൾ ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം സാ​മൂ​ഹ്യ വി​രു​ദ്ധ​ർ പ​തി​വാ​യി മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​രെ വ​ല​യ്ക്കു​ക​യാ​ണ്.

സ​മീ​പ​നാ​ളി​ൽ ഇ​ട​വെ​ട്ടി വ​ന​ത്തി​ൽ മാ​ലി​ന്യം ത​ള്ളി​യ കേ​സി​ൽ ആ​ളെ ക​ണ്ടെ​ത്തു​ക​യും 10,000 രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ന്ന​ലെ മാ​ലി​ന്യം ത​ള്ളി​യ ആ​ളെ ക​ണ്ടെ​ത്താ​നാ​കാ​തെ വ​ന്ന​തോ​ടെ മാ​ലി​ന്യം നീ​ക്കു​ന്ന​തി​നാ​യി ഹ​രി​ത ക​ർ​മ​സേ​ന പ്ര​വ​ർ​ത്ത​ക​രെ ഏ​ൽ​പ്പി​ച്ചു.