സ്കൂ​ൾ വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും
Sunday, January 16, 2022 10:22 PM IST
മു​രി​ക്കാ​ശേ​രി: സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും 19-ന് ​രാ​വി​ലെ 10-ന് ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് ന​രി​തൂ​ക്കി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പാ​വ​നാ​ത്മ കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​വി. ജോ​ണ്‍​സ​ണ്‍​സ​ണ്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ.​ഡോ. ജോ​ർ​ജ് ത​ക​ടി​യേ​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ഫോ​ട്ടോ അ​നാ​ച്ഛാ​ദ​ന​വും ന​ട​ത്തും. ‌

32 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന ഷീ​ല​മ്മ സെ​ബാ​സ്റ്റ്യ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജോ​സ​ഫ് മാ​ത്യു, ഹെ​ഡ്മാ​സ്റ്റ​ർ ജോ​യി ജോ​സ​ഫ് , പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ജോ​ണി ഫി​ലി​പ്പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.