ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​നു പ​രി​ക്ക്
Sunday, January 16, 2022 10:22 PM IST
പീ​രു​മേ​ട്: സ്വ​കാ​ര്യ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്ക്. ഏ​ല​പ്പാ​റ കോ​ഴി​ക്കാ​നം കി​ഴ​ക്കേ​പ്പു​തു​വ​ൽ സ്വ​ദേ​ശി അ​ഖി​ലി(19) നാ​ണ് പ​രി​ക്കേ​റ്റ​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ഏ​ല​പ്പാ​റ ബ​സ് സ്റ്റാ​ൻ​ഡ് ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​ട്ട​യ​ത്തു​നി​ന്നും നെ​ടു​ങ്ക​ണ്ട​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യ സ്വ​കാ​ര്യ ബ​സും ഏ​ല​പ്പാ​റ​യി​ൽ നി​ന്നും വാ​ഗ​മ​ണ്ണി​ലേ​ക്ക് പോ​യ ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്ക് ബ​സി​ന്‍റെ അ​ടി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ഖി​ലി​നെ പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​ക​ത്സ ന​ൽ​കി​യ ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ജ്േ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.