ബാ​ർ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി
Saturday, January 15, 2022 10:33 PM IST
തൊ​ടു​പു​ഴ: ലൈ​സ​ൻ​സ് നി​ബ​ന്ധ​ന​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് തൊ​ടു​പു​ഴ ഗാ​ന്ധി സ്ക്വ​യ​റി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​റി​നെ​തി​രെ ന​ട​പ​ടി. ഉ​പ​ഭോ​ക്താ​വി​ന് പ്രാ​യ​പ​രി​ധി പാ​ലി​ക്കാ​തെ മ​ദ്യം വി​റ്റ​തി​നും സ​മ​യ​ക്ര​മം പാ​ലി​ക്കാ​ത്ത​തി​നു​മാ​ണ് ന​ട​പ​ടി. കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്ക് ശേ​ഷം എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ താ​ത്ക്കാ​ലി​ക​മാ​യി ബാ​റി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി.