മേ​പ്പാ​റ ലൂ​ർ​ദ്മാ​താ പ​ള്ളി കൂ​ദാ​ശ ഇ​ന്ന്
Saturday, January 15, 2022 10:33 PM IST
ക​ൽ​ത്തൊ​ട്ടി: പു​തു​താ​യി നി​ർ​മി​ച്ച മേ​പ്പാ​റ ലൂ​ർ​ദ് മാ​ത പ​ള്ളി​യു​ടെ​യും പാ​രീ​ഷ് ഹാ​ളി​ന്‍റെ​യും കൂ​ദാ​ശ ഇ​ന്ന് ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ർ​ജ് കൊ​ച്ചു​പ​റ​ന്പി​ൽ അ​റി​യി​ച്ചു.

ഉ​ച്ച​ക​ഴി​ഞ്ഞ് 2.15ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ, മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ എ​ന്നി​വ​രു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ദേ​വാ​ല​യ​യ കൂ​ദാ​ശ നി​ർ​വ​ഹി​ക്കും. 18ന് ​രാ​വി​ലെ 7.30ന് ​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം ന​ട​ക്കും.

19ന് ​വൈ​കു​ന്നേ​രം 4.30ന് ​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. 20ന് ​വൈ​കു​ന്നേ​രം 4.30ന് ​ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ലും 23ന് ​രാ​വി​ലെ 7.30ന് ​സീ​റോ മ​ല​ബാ​ർ സ​ഭ കു​രി​യ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ലും പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.