തൊ​ടു​പു​ഴ ബ്ലോ​ക്ക് ക്ഷീ​രസം​ഗ​മം ന​ട​ത്തി
Saturday, January 15, 2022 10:33 PM IST
തൊ​ടു​പു​ഴ: കു​മാ​ര​മം​ഗ​ലം ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ടു​പു​ഴ ബ്ലോ​ക്ക് ത​ല ക്ഷീ​ര സം​ഗ​മം പെ​രു​ന്പി​ള്ളി​ച്ചി​റ​യി​ൽ ന​ട​ത്തി. പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ ക്ഷീ​ര ക​ർ​ഷ​ക സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ട്രീ​സ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​മി​നാ​ർ ഉ​ദ്ഘാ​ട​ന​വും ക്ഷീ​ര ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ലും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.

കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷെ​മീ​ന നാ​സ​ർ, മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി​സി ജോ​ബ്, പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് പ​യ​റ്റ​നാ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ.​ബി​ജു, സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ ഗ്ലോ​റി കെ.​പൗ​ലോ​സ്, മാ​ർ​ട്ടി​ൻ ജോ​സ​ഫ്, അം​ഗ​ങ്ങ​ളാ​യ ബി​ന്ദു ഷാ​ജി, ജി​ജോ ക​ഴി​ക്കി​ച്ചാ​ലി​ൽ, എ.​ജ​യ​ൻ, കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി ചെ​ന്പ​ക​ശേ​രി​ൽ, ആ​പ്കോ​സ് പ്ര​സി​ഡ​ന്‍റ് സി.​ജെ.​പോ​ൾ, ക്ഷീ​രവി​ക​സ​ന വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ മി​നി ജോ​സ​ഫ്, കെ.​സു​ഖേ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാ​ലിപ്ര​ദ​ർ​ശ​ന​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് പി.​ജെ.​ജോ​സ​ഫ് എംഎൽഎ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു . ബ്ലോ​ക്ക് ത​ല​ത്തി​ൽ കൂ​ടു​ത​ൽ പാ​ൽ അ​ള​ന്ന ക​ർ​ഷ​ക​ർ​ക്കും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.​ഡ​യ​റി എ​ക്സ്പോ, ഡ​യ​റി ക്വി​സ്, ഇ​ൻ​സ​ന്‍റീ​വ് വി​ത​ര​ണം എ​ന്നി​വ​യും ന​ട​ത്തി.