ത​ടി​ലോ​റി മ​റി​ഞ്ഞു ! റോ​ഡി​ൽ ഡീ​സ​ൽ ഒ​ഴു​കി; അപകടഭീ​ഷ​ണി ഒ​ഴി​വാ​ക്കി​യ​ത് അ​റ​ക്ക​പ്പൊ​ടി വി​ത​റി
Saturday, January 15, 2022 10:33 PM IST
തൊ​ടു​പു​ഴ: ത​ടി​ലോ​റി മ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഡീ​സ​ൽ റോ​ഡി​ലൊ​ഴു​കി. റോ​ഡി​ൽ അ​റ​ക്ക​പ്പൊ​ടി വി​ത​റി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​പ​ക​ട ഭീ​ഷ​ണി ഒ​ഴി​വാ​ക്കി. തൊ​ടു​പു​ഴ -പാ​ലാ റോ​ഡി​ൽ മ​ഞ്ഞ​ക്ക​ട​ന്പി​നു സ​മീ​പ​ത്തെ വ​ള​വി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ശ​ബ​രി​മ​ല മ​ക​ര വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് ഈ ​റൂ​ട്ടി​ൽ സേ​ഫ് കേ​ര​ള പ​ദ്ധ​തി പ്ര​കാ​രം പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ലോ​റി മ​റി​ഞ്ഞു കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ലോ​റി ഡ്രൈ​വ​റെ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​യി​രു​ന്നു.

പാ​ലാ​യി​ൽ നി​ന്നു പെ​രു​ന്പാ​വൂ​രി​നു പോ​യ ത​ടി​ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​തി​നി​ടെ റോ​ഡി​ൽ ഡീ​സ​ൽ പ​ര​ന്ന​താ​യി ക​ണ്ടു. ഉ​ട​ൻ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ചു. ഇ​വ​രെ​ത്തി റോ​ഡി​ൽ വെ​ള്ളം പ​ന്പു ചെ​യ്ത് ഡീ​സ​ൽ ഒ​ഴു​ക്കി​ക്ക​ള​യാ​ൽ ശ്ര​മി​ച്ചെ​ങ്കി​ലും ഡീ​സ​ലി​ന്‍റെ അം​ശം പൂ​ർ​ണ​മാ​യും നീ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

റോ​ഡി​ൽ മ​ണ്ണു വി​ത​റി​യെ​ങ്കി​ലും ഇ​തും കാ​ര്യ​മാ​യി ഫ​ലം ചെ​യ്തി​ല്ല. ഇ​തോ​ടെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ർ തൊ​ടു​പു​ഴ​യി​ലെ ത​ടി​മി​ല്ലി​ലെ​ത്തി അ​റ​ക്ക​പ്പൊ​ടി എ​ത്തി​ച്ച് റോ​ഡി​ൽ വി​ത​റു​ക​യാ​യി​രു​ന്നു.

എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ പി.​എ.​ന​സീ​ർ, എം​വി​ഐ വി.​എ.​അ​ബ്ദു​ൾ ജ​ലീ​ൽ, എ​എം​വി​ഐ​മാ​രാ​യ പി.​ആ​ർ.​രാം​ദേ​വ്, പി.​ജെ.​അ​ജ​യ​ൻ എ​ന്നി​വ​രാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളാ​യ ഷി​ബു , അ​നൂ​പ് എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. പ​ത്തോ​ളം ചാ​ക്കു​ക​ളി​ൽ അ​റ​ക്ക​പ്പൊ​ടി എ​ത്തി​ച്ച് നി​ര​ത്തി​യ​തോ​ടെ റോ​ഡി​ലെ ഡീ​സ​ലി​ന്‍റെ അം​ശം നീ​ക്കാ​ൻ ക​ഴി​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​യ്യ​പ്പ​ഭ​ക്ത​രു​ടെ ഉ​ൾ​പ്പെ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ വ​ലി​യ തി​ര​ക്കാ​യി​രു​ന്നു ഈ ​റോ​ഡി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്.