തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി ജെ​ഡി​സി റി​പ്പോ​ർ​ട്ട്
Saturday, January 15, 2022 10:33 PM IST
തൊ​ടു​പു​ഴ: ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്തി​ൽ ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​കാ​രം ന​ട​പ്പാ​ക്കി വ​രു​ന്ന പ്ര​വ​ർ​ത്തി​ക​ളി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി സം​സ്ഥാ​ന ജോ​യി​ന്‍റ് ഡെ​വ​ല​പ്പ്മെ​ന്‍റ് ക​മ്മി​ഷ​ണ​റു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത ശേ​ഷം റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ ജോ​യി​ന്‍റ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ​ക്ക് സം​സ്ഥാ​ന മി​ഷ​ൻ ഡ​യ​റ​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി. വൃ​ക്ഷ​ത്തെ ന​ടീ​ലും പ​രി​പാ​ല​ന​വും, വ്യ​ക്തി​ഗ​ത ആ​നു​കൂ​ല്യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള കി​ണ​ർ നി​ർ​മാ​ണം, തൊ​ഴു​ത്ത് നി​ർ​മാ​ണം എ​ന്നി മൂ​ന്ന് പ​ദ്ധ​തി​ക​ളി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ.

പ​ഞ്ചാ​യ​ത്തി​ലെ 11-ാം വാ​ർ​ഡി​ൽ വാ​ർ​ഡി​ലു​ള്ള ഗു​ണ​ഭോ​ക്താ​വി​ന്‍റെ പേ​രി​ൽ ന​ട​ത്തി​യ കി​ണ​ർ നി​ർ​മാ​ണ​ത്തി​ലാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്. നി​ർ​മാ​ണ പ്ര​വ​ർ​ത്തി ന​ട​ന്ന സ്ഥ​ല​ത്ത് ഗു​ണ​ഭോ​ക്താ​വ് താ​മ​സി​ക്കു​ക​യോ കി​ണ​ർ നി​ർ​മാ​ണം ന​ട​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ല.

എ​ന്നാ​ൽ ഗു​ണ​ഭോ​ക്താ​വി​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും പേ​രി​ൽ മ​സ്റ്റ​ർ റോ​ളു​ക​ൾ കാ​ണി​ച്ച് 12,430 രൂ​പാ മാ​റി​യെ​ടു​ത്ത​താ​യി ക​ണ്ടെ​ത്തി. ഗു​രു​ത​ര ക്ര​മ​ക്കേ​ടാ​ണ് ന​ട​ന്ന​തെ​ന്നും വീ​ഴ്ച വ​രു​ത്തി​യ ജീ​വ​ന​ക്കാ​രോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കു​ക​യും അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ നി​ർ​ദ്ദേ​ശ​മു​ണ്ട്. ചെ​ല​വ​ഴി​ച്ച തു​ക ഉ​ത്ത​ര​വാ​ദി​ക​ളി​ൽ നി​ന്നും തി​രി​കെ ഈ​ടാ​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.

ഇ​തി​നുപു​റ​മേ പാ​ത​യോ​ര​ത്തു വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു പ​രി​പാ​ലി​ക്കു​ന്ന​തി​നാ​യു​ള്ള പ​ദ്ധ​തി​യി​ലും ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ എ​സ്റ്റി​മേ​റ്റ് തു​ക 5,41,121 രൂ​പ​യാ​ണ്. വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടെ​ങ്കി​ലും പ​കു​തി​യോ​ളം തൈ​ക​ളും ന​ശി​ച്ച നി​ല​യി​ലാ​ണ്. 1,19,096 രൂ​പാ എ​സ്റ്റി​മേ​റ്റ് തു​ക​യു​ള്ള തൊ​ഴു​ത്തു നി​ർ​മാ​ണ​ത്തി​ലും ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

സി​റ്റി​സ​ണ്‍ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബോ​ർ​ഡി​ൽ പ്ര​വ​ർ​ത്തി തു​ട​ങ്ങി​യ തീ​യ​തി , അ​വ​സാ​നി​ച്ച തി​യ​തി തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​തി​ന് പു​റ​മേ മ​റ്റേ​തെ​ങ്കി​ലും പ്ര​വ​ർ​ത്തി​ക​ളി​ലും സ​മാ​ന രീ​തി​യി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.