ജാ​ഗ്ര​താ സ​ദ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കും
Saturday, January 15, 2022 10:33 PM IST
ചെ​റു​തോ​ണി: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ ജി​ല്ല​യി​ലാ​കെ ജാ​ഗ്ര​താ സ​ദ​സ്‌​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. വ​ർ​ഗീ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സു​ധാ​ക​ര​ന്‍റെ ജി​ല്ല​യി​ലെ പ​തി​പ്പാ​യ ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു​വാ​ണ് ആ​സൂ​ത്ര​ണ​വും ആ​യു​ധ പ​രി​ശീ​ല​ന​വും ന​ൽ​കി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌​സ്, ക​ഐ​സ്യു നേ​താ​ക്ക​ളെ രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ന​മ്മു​ടെ ഗ്രാ​മ​ങ്ങ​ളി​ൽ സ​മാ​ധാ​ന ജീ​വി​തം ഉ​റ​പ്പാ​ക്ക​ണം. കോ​ണ്‍​ഗ്ര​സ്‌​സ് പ​രി​ശീ​ല​നം ന​ൽ​കി​വി​ടു​ന്ന കൊ​ല​യാ​ളി സം​ഘ​ങ്ങ​ൾ​ക്കെ​തി​നെ​തി​രെ ഗ്രാ​മ​ത​ല​ങ്ങ​ളി​ൽ ജാ​ഗ്ര​താ സ​മി​തി​ക​ൾ രൂ​പീ​ക​രി​ക്കും.